Quantcast

ഭൂരഹിതര്‍ക്ക് സ്വന്തം കിടപ്പാടത്തിനായി ഇനിയും കാത്തിരിക്കണം...  

ലൈഫ് മിഷന്‍റെ നിര്‍ദേശ പ്രകാരം ഭൂമിയുള്ളവര്‍ക്കുള്ള ഭവന പദ്ധതികളിലേക്കാണ് വകമാറ്റിയത്

MediaOne Logo

Web Desk

  • Published:

    9 Sep 2018 8:49 AM GMT

ഭൂരഹിതര്‍ക്ക് സ്വന്തം കിടപ്പാടത്തിനായി ഇനിയും കാത്തിരിക്കണം...  
X

സംസ്ഥാനത്തെ ഭൂരഹിതര്‍ക്ക് സ്വന്തമായി കിടപ്പാടത്തിനുള്ള കാത്തിരിപ്പ് തുടരേണ്ടിവരും. ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങാനായി വകയിരുത്തിയ പണം തദ്ദേശ സ്ഥാപനങ്ങള്‍ വകമാറ്റി. ലൈഫ് മിഷന്‍റെ നിര്‍ദേശ പ്രകാരം ഭൂമിയുള്ളവര്‍ക്കുള്ള ഭവന പദ്ധതികളിലേക്കാണ് വകമാറ്റിയത്. അടുത്ത വര്‍ഷം ഭൂരഹിതര്‍ക്കുള്ള പദ്ധതി തുടങ്ങുമെന്നാണ് വിശദീകരണം. സാമ്പത്തിക പ്രതിസന്ധിയാണ് തടസമാകുന്നതെന്ന് സൂചന.

ഭവനവും ഭൂമിയും ഇല്ലാത്ത എല്ലാവര്‍ക്കും 5 വര്‍ഷം കൊണ്ട് ഭവനം ഉറപ്പുവരുത്തക എന്നതാണ് ലൈഫ് മിഷന്റെ ലക്‌ഷ്യം. പദ്ധതിയുടെ ഭാഗമായി ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി കണ്ടെത്താനുള്ള നടപടികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങുകയും തുക വകയിരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഭവന രഹിതര്‍ക്ക് ഭൂമി കണ്ടെത്തുന്നതിലെ പ്രായോഗിക ബുദ്ധമുട്ടുകളും ഫ്ലാറ്റ് നിര്‍മാണത്തിനുള്ള സാമ്പത്തികം ഇല്ലാത്തതും തടസമായി. ഇതോടെ ഭവന രഹിതര്‍ക്കുള്ള പദ്ധതി ഈ വര്‍ഷത്തേക്ക് മാറ്റിവെച്ച് ഭൂമി ഉള്ളവര്‍ക്കുള്ള ഭവന നിര്‍മാണ പദ്ധതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ലൈഫ് മിഷന്‍ നിര്‍ദേശം നല്‍കി. ഇതിനെ തുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങളിൽ നടക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന ഉള്‍പ്പെടെയുള്ള പദ്ധതികളിലേക്ക് തുക വകമാറ്റി.

നിലവിലെ ഭവന പദ്ധതികള്‍ക്കുള്ള സര്‍ക്കാര്‍ വിഹിതം ഇനി ലഭിക്കാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലിലാണ് ഈ മാറ്റം. ഇതോടെ വീടിനപേക്ഷിച്ച ഭൂരഹിതര്‍ പ്രതിസന്ധിയിലായി

TAGS :

Next Story