Quantcast

പി.കെ ശശിക്കെതിരായ പരാതിയിൽ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി

സി.പി.എം അന്വേഷണ കമ്മിഷൻ അംഗം ശ്രീമതി ടീച്ചർക്ക് നല്‍കിയ മൊഴിയിലാണ് പരാതിക്കാരി ഇക്കാര്യം ആവര്‍ത്തിച്ചത്

MediaOne Logo

Web Desk

  • Published:

    11 Sept 2018 12:36 PM IST

പി.കെ ശശിക്കെതിരായ പരാതിയിൽ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി
X

പി.കെ ശശി എം.എൽ.എക്കെതിരായ ലൈംഗിക പീഡന പരാതിയിൽ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി. സി.പി.എം അന്വേഷണ കമ്മിഷൻ അംഗം ശ്രീമതി ടീച്ചർക്ക് നല്‍കിയ മൊഴിയിലാണ് പരാതിക്കാരി ഇക്കാര്യം ആവര്‍ത്തിച്ചത്. അന്വേഷണ റിപ്പോർട്ട് സംസ്ഥാന കമ്മറ്റിക്ക് ഉടൻ കൈമാറും.

ഫോണ്‍ വഴിയാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. പരാതിയിൽ ഉറച്ചു നിൽക്കുന്നതായും പി.കെ ശശിക്കെതിരെ സംഘടനാ നടപടി വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടതായാണ് വിവരം. എ.കെ ബാലനാണ് പി.കെ ശശിയുടെ മൊഴി എടുത്തത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഉടൻ സി.പി.എം സംസ്ഥാന കമ്മറ്റിക്ക് കൈമാറും.

ഈ മാസം 25ന് മുന്‍പ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ കമ്മീഷൻ അംഗങ്ങള്‍ക്ക് നിർദ്ദേശം നൽകി. സംഘടനാ പരിപാടികളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും പി.കെ ശശിയോട് വിട്ടുനിൽകാൻ സി.പി.എം നിർദ്ദേശം നൽകിയിട്ടുണ്ട്. സംഘടനാതല നടപടിയാണ് പി.കെ ശശിക്കെതിരെ ഉണ്ടാവുക എന്നാണ് സൂചന.

TAGS :

Next Story