Quantcast

കന്യാസ്ത്രീകളുടെ സമരത്തിന് ബഹുജന പിന്തുണയേറുന്നു; സെക്രട്ടറിയേറ്റിന് മുന്നിലും പ്രതിഷേധം

സമരത്തിന്റെ അഞ്ചാം ദിനമായ ഇന്ന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കോൺഗ്രസ് നേതാവ് വിഎം സുധീരൻ അടക്കമുള്ള പ്രമുഖർ സമരത്തിനെത്തി.

MediaOne Logo

Web Desk

  • Published:

    12 Sep 2018 8:21 AM GMT

കന്യാസ്ത്രീകളുടെ സമരത്തിന് ബഹുജന പിന്തുണയേറുന്നു; സെക്രട്ടറിയേറ്റിന് മുന്നിലും പ്രതിഷേധം
X

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ കൊച്ചിയിൽ നടത്തുന്ന സമരം തലസ്ഥാനത്തേക്കും വ്യാപിക്കുന്നു. സമരത്തിന്റെ അഞ്ചാം ദിനമായ ഇന്ന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കോൺഗ്രസ് നേതാവ് വി.എം സുധീരൻ അടക്കമുള്ള പ്രമുഖർ സമരത്തിനെത്തി.

സേവ് ഔർ സിസ്റ്റേഴ്സ് ആക്ഷൻ കൊൺസിലിന്റെ നേതൃത്വത്തിലായിരുന്നു ജനകീയ കൂട്ടായ്മ. മുൻ കെ.പി.സിസി പ്രസിഡന്റ് വി.എം സുധീരൻ പരിപാടി ഉത്ഘാടനം ചെയ്തു. സർക്കാരിന്റെ പാവയായി മാറിയ പേലീസ് മേധാവി സംസ്ഥാനത്തിന് നാണക്കേടായി മാറിയെന്നും സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടരുതെന്നും പറഞ്ഞു.

സിസ്റ്റർ ജെസ്മി, ബിജെപി നേതാവ് പി.പി മുകുന്ദൻ, മുൻ മന്ത്രി സുരേന്ദ്രൻ പിള്ള തുടങ്ങി വിവിധ രാഷ്ട്രീയ സാംസ്കാരിക മത നേതാക്കൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസാരിച്ചു. പ്രധാന സമരവേദിയായ കൊച്ചിയിൽ ഇന്ന് സാംസ്കാരിക കൂട്ടായ്മയായാണ് നടന്നത്. വിവിധ സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും കൊച്ചിയിലെ സമരപ്പന്തലിലെത്തി ഐക്യദാർഡ്യം പ്രഖ്യാപിച്ചു.

അതേസമയം കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ നടക്കുന്ന അന്വേഷണത്തെ ന്യായീകരിച്ച് സി.പി.എം കേന്ദ്രനേതൃത്വം രംഗത്ത് വന്നു. ബിഷപ്പിന്റെ കേസില്‍ വിശദമായ അന്വേഷണമാണ് നടക്കുന്നതെന്നും അന്വേഷണം ഫലപ്രദമല്ലെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ വസ്തുത ഇല്ലെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

TAGS :

Next Story