പ്രളയമൊഴിഞ്ഞു, സഞ്ചാരികളെ വരവേറ്റ് തട്ടേക്കാട് പക്ഷിസങ്കേതം
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദിവസങ്ങളോളം തടസപ്പെട്ട സങ്കേതത്തിലെ ടൂറിസം പുനരാരംഭിച്ചു. ഇതേ തുടര്‍ന്ന് നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.

തിരിച്ചു വരവിന്റെ പാതയിലാണ് മഹാപ്രളയത്തില്‍ അകപ്പെട്ടുപോയ തട്ടേക്കാട് പക്ഷി സങ്കേതം. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദിവസങ്ങളോളം തടസപ്പെട്ട സങ്കേതത്തിലെ ടൂറിസം പുനരാരംഭിച്ചു. ഇതേ തുടര്‍ന്ന് നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.
പെരിയാർ നിറഞ്ഞ് കവിഞ്ഞതോടെയാണ് തട്ടേക്കാട് പക്ഷി സങ്കേതവും തകര്‍ച്ചയുടെ വക്കിലെത്തിയത്. പ്രളയക്കെടുതികള്‍ കാടിന്റെ ആവാസ വ്യവസ്ഥയെ ആകെ ബാധിക്കുകയും ചെയ്തു. എന്നാല്‍ ഈ തിരിച്ചടികളെയാകെ മറികടന്നിരിക്കുകയാണ് ഇപ്പോള്‍ തട്ടേക്കാട്.വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പ്രവർത്തനങ്ങളാണ് തട്ടേക്കാടിനെ നാശത്തില്‍ നിന്നും രക്ഷിച്ചത് . ഇതേ തുടര്‍ന്ന് സങ്കേതത്തിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കും വര്‍ദ്ധിച്ചിട്ടുണ്ട്. ഒക്ടോബര്‍ മാസത്തില്‍ ദേശാടന പക്ഷികൾ കൂടി എത്തുന്നതോടെ പഴയ പ്രതാപം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍.
Adjust Story Font
16

