Quantcast

കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫെയ്ന്റെ നിർദ്ദേശ പ്രകാരമാണ് നടപടി

MediaOne Logo

Web Desk

  • Published:

    15 Sept 2018 8:14 PM IST

കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു
X

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അധ്യക്ഷ എം.സി ജോസഫെയ്ന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. പീഡന കേസുകളിൽ ഇരയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. അതിനാൽ കന്യാസ്ത്രീയെ അപമാനിച്ചവർക്കെതിരെ നിയമസംവിധാനങ്ങൾ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.

TAGS :

Next Story