Quantcast

ഇന്ധനവില സര്‍വ്വകാല റെക്കോഡില്‍

പെട്രോളിന് 29 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് കൂട്ടിയത്.

MediaOne Logo

Web Desk

  • Published:

    16 Sep 2018 7:31 AM GMT

ഇന്ധനവില സര്‍വ്വകാല റെക്കോഡില്‍
X

സംസ്ഥാനത്ത് ഇന്ധനവില റെക്കോഡുകള്‍ പിന്നിട്ട് കുതിക്കുന്നു. പെട്രോളിന് 85 രൂപ 33 പൈസയും ഡീസലിന് 78 രൂപ 97 പൈസയുമാണ് ഇന്ന് തിരുവനന്തപുരത്തെ വില. പെട്രോളിന് 29 പൈസയും ഡീസലിന് 19 പൈസയും ഇന്ന് വര്‍ധിച്ചു.

സംസ്ഥാനത്ത് അനിയന്ത്രിത വര്‍ധനവാണ് ഇന്ധനവിലയില്‍ ദിവസേനയുണ്ടാകുന്നത്. പെട്രോളിന്റെ വില നൂറിലേക്കടുക്കുകയാണ്. ഡീസലിനും പൊള്ളുന്ന വില. പ്രളയദുരിതം പേറുന്ന സംസ്ഥാനത്തെ ജനങ്ങള്‍ വിലവര്‍ധനവില്‍ നട്ടം തിരിയുകയാണ്.

കൊച്ചിയില്‍ പെട്രോളിന് 84.02 ഡീസലിന് 77.75 രൂപയുമായി. പെട്രോളിന് 84.27 രൂപയും ഡീസലിന് 78.01 രൂപയുമാണ് കോഴിക്കോട് ഇന്നത്തെ വില. നികുതി കുറക്കില്ലെന്ന് പറഞ്ഞ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കൈമലര്‍ത്തി. അന്താരാഷ്ട്രവിപണിയിലെ അസംസ്‌കൃത എണ്ണവിലയും, രൂപയുടെ വിലയിടിവും ചൂണ്ടിക്കാട്ടി പെട്രോളിയം കമ്പനികളും കൈകഴുകി. അതുകൊണ്ടുതന്നെ വിലവര്‍ധനവ് വരുംദിവസങ്ങളിലും തുടര്‍ന്നേക്കും.

ദേശവ്യാപക പ്രതിഷേധം കഴിഞ്ഞ് 5 ദിവസം പിന്നിടുമ്പോഴും വില കുതിക്കുന്ന സാഹചര്യത്തില്‍ വലിയ പ്രതിഷേധത്തിലാണ് ജനങ്ങള്‍.

TAGS :

Next Story