Quantcast

കന്യാസ്ത്രീയുടെ കുടുംബം ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

ബലാത്സംഗ കേസില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരം കൂടുതല്‍ ശക്തമാക്കുന്നു; സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികളും ഇന്ന്

MediaOne Logo

Web Desk

  • Published:

    17 Sept 2018 6:29 AM IST

കന്യാസ്ത്രീയുടെ  കുടുംബം ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്
X

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരം ഇന്ന് 10ാം ദിവസത്തിലേക്ക്. സമരം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള തീരുമാനത്തെ തുടര്‍ന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബവും ഇന്ന് മുതൽ നിരാഹാരം ഇരിക്കും.

ജനകീയ സമിതികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളിലും ഇന്ന് മുതൽ സമരമുണ്ടാകുമെന്ന് സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൌണ്‍സില്‍ നേതാക്കൾ പറഞ്ഞു.

പത്താം ദിവസത്തിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് ഉടനീളം സമരം വ്യാപിപ്പിച്ച് പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് എസ്.ഒ.എസ് തീരുമാനിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയും സാമൂഹ്യ പ്രവര്‍ത്തക പി. ഗീതയും ഇന്ന് മുതൽ നിരാഹാരം ഇരിക്കും.

9 ദിവസം തുടര്‍ച്ചയായി നിരാഹാരമിരുന്ന സ്റ്റീഫ് മാത്യുവിനെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ക്ക് പുറമേ വിവിധ സാംസ്കാരിക-മനുഷ്യാവകാശ പ്രവര്‍ത്തകരും കൊച്ചിയില്‍ നടക്കുന്ന സമരത്തില്‍ ഇന്നും പങ്കെടുക്കും.

സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് എസ്.ഒ.എസും വിവിധ ജനകീയ സമിതികളും തമ്മി‍ല്‍ നേരത്തെ ധാരണയായിരുന്നു. അതുകൊണ്ടു തന്നെ വിവിധ ജില്ലകളിലായി ഇന്ന് മുതല്‍ നടക്കുന്ന സമരങ്ങളിലും പ്രതിഷേധ സംഗമങ്ങളിലും വലിയ ജനപങ്കാളിത്തമുണ്ടാവാനാണ് സാധ്യത.

TAGS :

Next Story