Quantcast

ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍: സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി

ഹാരിസൺ ഭൂമി ഏറ്റെടുപ്പ് കേസിൽ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.

MediaOne Logo

Web Desk

  • Published:

    17 Sep 2018 5:49 AM GMT

ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍: സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി
X

ഹാരിസൺ ഭൂമി ഏറ്റെടുപ്പ് കേസിൽ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.

ഹാരിസണ്‍ മലയാളം കമ്പനിയുടെ കയ്യിലുള്ള 35000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേസിലാണ് സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് റദ്ദ് ചെയ്ത് കൊണ്ടുള്ള വിധി നേരത്തെ ഹൈക്കോടതി കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പക്ഷേ സംസ്ഥാന സര്‍ക്കാരിന്റെ ഈ ഹരജി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചു.

ഹാരിസണ്‍ ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കിയ ഹൈകോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഉടമസ്ഥാവകാശം നിശ്ചയിക്കാൻ സ്പെഷ്യൽ ഓഫീസർക്ക് അധികാരമില്ലെന്ന ഡിവിഷൻ ബെഞ്ചിന്റെ കണ്ടെത്തൽ തെറ്റാണ് എന്നായിരുന്നു സർക്കാർ വാദിച്ചത്. ഭൂമി ഏറ്റെടുപ്പിന് സർക്കാർ നിരത്തിയ വാദം ഹൈകോടതി പരിശോധിച്ചില്ലെന്നും കേസിൽ ഹാരിസൺ കമ്പനി സമർപ്പിച്ച രേഖകൾ വ്യാജമാണെന്നും ഹർജിയിൽ സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ സാധുതയില്ലെന്ന് പറഞ്ഞ് ഹരജി സുപ്രീം കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് നരിമാൻ, ഇന്ദു മല്‍ഹോത്ര എന്നീ ബെഞ്ചിന്റേതാണ് നടപടി.

ये भी पà¥�ें- ഹാരിസണ്‍ കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ വരുത്തിയത് ഗുരുതര വീഴ്ച

TAGS :

Next Story