“ബിഷപ്പ് ഫ്രാങ്കോയുടെ കാര്യത്തില്‍ എന്തെങ്കിലും നടപടിയായോ സാറേ?” മന്ത്രിമാരെ വിളിച്ചുണര്‍ത്തല്‍ സമരം
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന്‍റെ ഭാഗമായാണ് മന്ത്രിമാരെ ഫോണില്‍ വിളിച്ചുണര്‍ത്തിയുള്ള പ്രതിഷേധം.

- Published:
19 Sept 2018 2:07 PM IST

ഉറങ്ങുന്ന മന്ത്രിമാരെ വിളിച്ചുണര്‍ത്താനായി സമരം. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന്‍റെ ഭാഗമായാണ് മന്ത്രിമാരെ ഫോണില്‍ വിളിച്ചുണര്‍ത്തിയുള്ള പ്രതിഷേധം.
മന്ത്രിമാരെ മാറി മാറി വിളിക്കുകയായിരുന്നു പ്രതിഷേധക്കാര്‍. വിഷയം ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ അറസ്റ്റ് തന്നെ. ചില മന്ത്രിമാര്‍ പരിശോധിക്കാമെന്ന് മറുപടി പറഞ്ഞു. പൊലീസാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് പറഞ്ഞു. ചിലര്‍ പിഎ മാര്‍ക്ക് ഫോണ്‍ കൈമറി. ഇ.പി ജയരാജനാണ് ചുമതലയെടുന്ന പറഞ്ഞ മന്ത്രിയുമുണ്ട്.
എല്ലാ മന്ത്രിമാരുടെയും നമ്പരുകള്‍ പ്രദര്‍ശിപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ വിളിച്ചുണര്‍ത്തല്‍ സമരത്തിന് നേതൃത്വം നല്‍കുന്ന സാമൂഹിക സമത്വ മുന്നണിയാണ്. മന്ത്രിമാരെ ഫോണ്‍ വിളിക്കാനുള്ള അവസരം ആരും കളഞ്ഞില്ല.
Next Story
Adjust Story Font
16
