Quantcast

കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണം: ക്രൌഡ് ഫണ്ടിംഗ് മാതൃക മന്ത്രിസഭയോഗം അംഗീകരിച്ചു 

സെപ്തംബര്‍ 22മുതൽ ഒക്ടോബർ രണ്ട് വരെ സംസ്ഥാനത്ത് ശുചീകരണ യഞ്ജം നടത്താനും സർക്കാർ തീരുമാനിച്ചു

MediaOne Logo

Web Desk

  • Published:

    19 Sep 2018 1:27 PM GMT

കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണം: ക്രൌഡ് ഫണ്ടിംഗ് മാതൃക മന്ത്രിസഭയോഗം അംഗീകരിച്ചു 
X

പ്രളയക്കെടുതിക്ക് ശേഷമുളള കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനുളള വിഭവ സമാഹരണത്തിന് ക്രൌഡ് ഫണ്ടിംഗ് മാതൃക നടപ്പാക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. ഈ മാസം അഞ്ചും, അടുത്ത മാസം പത്തും കിലോ അരി മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്യും. സെപ്തംബര്‍ 22മുതൽ ഒക്ടോബർ രണ്ട് വരെ സംസ്ഥാനത്ത് ശുചീകരണ യഞ്ജം നടത്താനും സർക്കാർ തീരുമാനിച്ചു.

പ്രളയക്കെടുതികൾക്ക് ശേഷമുളള പുനർ നിർമ്മാണ സംരംഭങ്ങൾക്കായി കെ.പി.എം.ജി സമർപ്പിച്ച ക്രൌഡ് ഫണ്ടിംഗ് മാതൃകയാണ് മന്ത്രിസഭയോഗം അംഗീകരിച്ചത്. ഇത് നടപ്പാക്കുന്നതിനായി പ്രത്യേക മിഷൻ രൂപീകരിക്കും. പദ്ധതിക്കായി നിബന്ധനകൾക്ക് വിധേയമായി സ്പോണ്‍സർഷിപ്പ് സ്വീകരിക്കും.

മുഴുവൻ മുൻഗണനേതര കുടുംബങ്ങൾക്കും ഈ മാസം അഞ്ചും അടുത്തമാസം പത്തും കിലോ വീതം അരി വിതരണം ചെയ്യും. ദുരിത ബാധിത മേഖലകളിൽ ലിറ്ററിന് 39 രൂപ നിരക്കിൽ മണ്ണെണ്ണ വിതരണം ചെയ്യും.

TAGS :

Next Story