Quantcast

അറസ്റ്റ് മുതൽ പൊലീസ് കസ്റ്റഡി വരെ നീണ്ട നാടകീയ രംഗങ്ങൾ..

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യവാനെന്ന ഡോക്ടർമാരുടെ കണ്ടെത്തല്‍ ഫ്രാങ്കോയെ കോടതിയിൽ എത്തിച്ചു. സുരക്ഷയിൽ വിട്ടുവീഴ്ച വരുത്താതെയായിരുന്നു പോലീസിന്റെ നീക്കങ്ങള്‍.

MediaOne Logo

Web Desk

  • Published:

    22 Sep 2018 2:46 PM GMT

അറസ്റ്റ് മുതൽ പൊലീസ് കസ്റ്റഡി വരെ നീണ്ട നാടകീയ രംഗങ്ങൾ..
X

അറസ്റ്റ് മുതൽ ഫ്രാങ്കോ മുളക്കലിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിടുന്നത് വരെ നാടകീയ രംഗങ്ങൾക്കാണ് കേരളം സാക്ഷിയായത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യവാനെന്ന ഡോക്ടർമാരുടെ കണ്ടെത്തല്‍ ഫ്രാങ്കോയെ കോടതിയിൽ എത്തിച്ചു. സുരക്ഷയിൽ വിട്ടുവീഴ്ച വരുത്താതെയായിരുന്നു പോലീസിന്റെ നീക്കങ്ങള്‍.

ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തി കോട്ടയം പോലീസ് ക്ലബിലേക്കുള്ള യാത്രാമധ്യേയാണ് ഫ്രാങ്കോ മുളക്കലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഫ്രാങ്കോ പൂർണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ വിധിയെഴുതി. ഇന്ന് രാവിലെ 8 മണിയോടെ ഡിസ്ചാർജ് ചെയ്തു. കനത്ത പോലീസ് സുരക്ഷയിൽ ഫ്രാങ്കോ മുളക്കൽ മെഡിക്കൽ കോളേജിൽ നിന്ന് പുറത്തേക്ക്.

മെഡിക്കൽ കോളജിൽ നിന്നും കോട്ടയം പോലീസ് ക്ലബിലെത്തിച്ച ഫ്രാങ്കോക്ക് ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും രണ്ടര മണിക്കൂറോളമാണ് പോലീസ് അനുവദിച്ചത്. ക്ലബിലെ രണ്ടാം നിലയിലെ ശീതീകരിച്ച മുറിയിൽ വിശ്രമം. ഉച്ചക്ക് പന്ത്രണ്ടേകാലിന് കോടതിയിൽ ഹാജരാക്കാൻ പുറത്തേക്കിറക്കിയപ്പോഴും പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴും ബിഷപ്പിന് നേരെ ആളുകൾ കൂക്കി വിളിച്ചു. വൈദ്യപരിശോധനയും തെളിവെടുപ്പും ചൂണ്ടിക്കാട്ടിയാണ് ഫ്രാങ്കോയെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. വൈകീട്ടോടെ വൈദ്യപരിശോധന പൂർത്തിയായി. അവശേഷിക്കുന്ന തെളിവെടുപ്പിലും കൂക്കിവിളിയും നാടകീയതയും ഉണ്ടായേക്കും.

TAGS :

Next Story