Quantcast

‘സമരത്തിലൂടെ തെളിഞ്ഞത് കന്യാസ്ത്രീകളുടെ ഇച്ഛാശക്തി’ നിലപാട് തിരുത്തി കോടിയേരി

MediaOne Logo

Web Desk

  • Published:

    22 Sept 2018 5:11 PM IST

‘സമരത്തിലൂടെ തെളിഞ്ഞത് കന്യാസ്ത്രീകളുടെ ഇച്ഛാശക്തി’ നിലപാട് തിരുത്തി കോടിയേരി
X

കന്യാസ്ത്രീകളുടെ സമരത്തിനെതിരായ നിലപാട് തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരം നടത്തിയതിലൂടെ തെളിഞ്ഞത് കന്യാസ്ത്രീകളുടെ ഇച്ഛാശക്തിയാണെന്ന് കോടിയേരി പറഞ്ഞു.

ബിഷപ്പിനെതിരായ സമരം സഭക്കുള്ളിലെ മാറ്റത്തിന്റെ സൂചനയാണ്. സമരത്തെ ഹൈജാക്ക് ചെയ്ത് നടത്തിയ കരുനീക്കങ്ങളെയാണ് സിപിഎം തുറന്ന് കാണിച്ചതെന്നും കോടിയേരി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

അതേസമയം കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ച കാര്യങ്ങളിൽ വസ്തുതകൾ പരിശോധിച്ച ശേഷം അഭിപ്രായം പറയുമെന്ന്ന്ത്രിമ ഇ.പി ജയരാജന്‍. സർക്കാർ ഇരയോടൊപ്പമാണ്. കേസില്‍ സര്‍ക്കാര്‍ നിലപാട് ശരിയാണെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു.

TAGS :

Next Story