Quantcast

അഭിലാഷ് ടോമിക്കായുള്ള തെരച്ചില്‍ തുടരുന്നു: സാറ്റലൈറ്റ് ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നുവെന്ന് രക്ഷാ സംഘം

MediaOne Logo

Web Desk

  • Published:

    23 Sept 2018 7:35 AM IST

അഭിലാഷ് ടോമിക്കായുള്ള തെരച്ചില്‍ തുടരുന്നു: സാറ്റലൈറ്റ് ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നുവെന്ന് രക്ഷാ സംഘം
X

കടലില്‍ വച്ച് അപകടത്തില്‍പ്പെട്ട മലയാളിയായ ഇന്ത്യന്‍ നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്താന്‍ കപ്പലുകള്‍ തന്നെ ആശ്രയിക്കേണ്ടി വരും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ അയച്ച യുദ്ധവിമാനങ്ങള്‍ക്ക് ഇന്ന് തകര്‍ന്ന പായ് വഞ്ചി കണ്ടെത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അതേസമയം സാറ്റലൈറ്റ് ഫോണിലൂടെ അഭിലാഷുമായി അധികൃതര്‍ ബന്ധം പുലര്‍ത്തുന്നുണ്ട്. പ്രവര്‍ത്തനക്ഷമമായിരിക്കുന്നതിനാല്‍ അത്യാവശ്യ മരുന്നും ഭക്ഷണവും ഉള്‍പ്പെടെയുള്ളവ കൈമാറാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും രക്ഷാപ്രവര്‍ത്തനം കപ്പലുകള്‍ വഴി മാത്രമേ സാധിക്കൂ എന്നാണ് ഇന്ത്യന്‍ നേവി അധികൃതര്‍ വ്യക്തമാക്കുന്നത്. അതിനാല്‍ അഭിലാഷിനെ പായ് വഞ്ചിയില്‍ നിന്ന് പുറത്തെത്തിക്കാന്‍ മൂന്ന് ദിവസത്തില്‍ കൂടുതല്‍ എടുക്കാനാണ് സാധ്യത. ഇന്ത്യയില്‍ നിന്ന് ഐഎന്‍എസ്, താരിണി, ഓസ്ട്രേലിയില്‍ നിന്നുള്ള യുദ്ധകപ്പല്‍ എന്നിവയാണ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുള്ളത്. ജൂണ്‍ഒന്നിന് ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട അഭിലാഷ് കഴിഞ്ഞ 84 ദിവസമായി കടലില്‍ പ്രയാണത്തില്‍ തന്നെയാണ്.

TAGS :

Next Story