Quantcast

മന്ത്രിയുടെ വാക്കിന് പുല്ലുവില; ആവളപാണ്ടിയില്‍ പാടം വീണ്ടും മണ്ണിട്ട് നികത്തുന്നു

ഗെയിലിന് എന്തുമാകാമോയെന്ന് നാട്ടുകാര്‍ ചോദിക്കുന്നത് വെറുതെയല്ലെന്ന് തോന്നും ആവളപാണ്ടി പാടങ്ങള്‍ കാണുമ്പോള്‍. നാല് വശത്ത് നിന്നും മണ്ണിട്ട് വരുകയാണ്. 

MediaOne Logo

Web Desk

  • Published:

    23 Sept 2018 3:08 PM IST

മന്ത്രിയുടെ വാക്കിന് പുല്ലുവില; ആവളപാണ്ടിയില്‍ പാടം വീണ്ടും മണ്ണിട്ട് നികത്തുന്നു
X

കോഴിക്കോടിന്റെ നെല്ലറയായ ആവളപാണ്ടി പാടം വീണ്ടും മണ്ണിട്ട് നികത്തുന്നു. ഗെയില്‍ പദ്ധതിയുടെ മറവിലാണ് പാടത്തിന്റെ നടുവിലൂടെ മണ്ണിട്ട് പോകുന്നത്. മൂന്ന് മാസം മുമ്പ് പാടം നികത്തുന്നത് മീഡിയവണ്‍ വാര്‍ത്ത ചെയ്തതിനെ തുടര്‍ന്ന് കൃഷിമന്ത്രി ഇടപെട്ട് നിര്‍ത്തിവെപ്പിച്ചിരുന്നു.

ഗെയിലിന് എന്തുമാകാമോയെന്ന് നാട്ടുകാര്‍ ചോദിക്കുന്നത് വെറുതെയല്ലെന്ന് തോന്നും ആവളപാണ്ടി പാടങ്ങള്‍ കാണുമ്പോള്‍. നാല് വശത്ത് നിന്നും മണ്ണിട്ട് വരുകയാണ്. ഏകദേശം പകുതി നികത്തി കഴിഞ്ഞു. പാടം രണ്ടായി മുറിഞ്ഞ അവസ്ഥ. ഇനി കൃഷി ചെയ്യുക അസാധ്യം. നാട്ടുകാരുടെ എതിര്‍പ്പ് കണ്ടില്ലെന്ന് നടിക്കുകയാണ് പൊലീസും, റവന്യൂ ഉദ്യോഗസ്ഥരും.

TAGS :

Next Story