Quantcast

തനിക്കെതിരായ ഗൂഡാലോചനക്ക് പിന്നില്‍ ആര്യാടനും മകനുമെന്ന് പി.വി അന്‍വര്‍

കൂടരഞ്ഞിയില്‍ ഉരുള്‍ പൊട്ടലുണ്ടായത് തന്റെ പാര്‍ക്കിലാണെന്ന പ്രചരണം വ്യാജമാണെന്നും അത് തെളിയിക്കാന്‍ ആര്‍ക്കുമാവില്ലെന്നും പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞു. പ്രദേശത്തുണ്ടായത് സ്വാഭാവിക മണ്ണിടിച്ചിലാണ്.

MediaOne Logo

Web Desk

  • Published:

    23 Sept 2018 10:10 AM IST

തനിക്കെതിരായ ഗൂഡാലോചനക്ക് പിന്നില്‍ ആര്യാടനും മകനുമെന്ന് പി.വി അന്‍വര്‍
X

പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ ജി.സുധാകരന്‍

കക്കാടംപൊയിലിലെ പാര്‍ക്കില്‍ ഉരുള്‍ പൊട്ടലുണ്ടായിട്ടില്ലെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. പാര്‍ക്ക് ഇപ്പോള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടില്ല. ആര്യാടന്‍ മുഹമ്മദും മകനുമാണ് തനിക്കെതിരായ ഗൂഡാലോചനക്ക് പിന്നിലെന്നും പി.വി അന്‍വര്‍ ആരോപിച്ചു.

കൂടരഞ്ഞിയില്‍ ഉരുള്‍ പൊട്ടലുണ്ടായത് തന്റെ പാര്‍ക്കിലാണെന്ന പ്രചരണം വ്യാജമാണെന്നും അത് തെളിയിക്കാന്‍ ആര്‍ക്കുമാവില്ലെന്നും പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞു. പ്രദേശത്തുണ്ടായത് സ്വാഭാവിക മണ്ണിടിച്ചിലാണ്. ഉരുള്‍ പൊട്ടല്‍ സ്ഥിരീകരിക്കേണ്ടത് വില്ലേജ് ഓഫീസറല്ലെന്നും ദേശീയ ഭൗമശാസ്ത്ര കേന്ദ്രമാണത് വ്യക്തമാക്കേണ്ടത്. പാര്‍ക്ക് ഇപ്പോള്‍ തുറക്കില്ലെന്നും നിയമ നടപടികള്‍ പൂര്‍ത്തിയാവും വരെ കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആര്യാടന്‍ മുഹമ്മദിനും മകനും എതിരെ താന്‍ അങ്ങേയറ്റം വരെ പോകുമെന്നും തനിക്കെതിരെയുള്ള ഗൂഡാലോചനകള്‍ക്ക് പിന്നില്‍ ആര്യാടനാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ രാഷ്ട്രീയമായി നേരിടാന്‍ സാധിക്കാത്തതിനാലാണ് എതിരാളികള്‍ മറ്റ്. വഴികള്‍ തേടുന്നതെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂര്‍ റസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

TAGS :

Next Story