Quantcast

പ്രളയക്കെടുതിയിലെ രക്ഷകരെ മീഡിയവണ്‍ ആദരിക്കുന്നു

ഒരു നാടൊന്നാകെ പ്രളയത്തിലൊഴുകി പോകുമ്പോള്‍ കൈയ്യും മെയ്യും മറന്ന് പ്രതിരോധം തീര്‍ത്തവര്‍. വാക്കുകള്‍ക്ക് കൊണ്ട് കടപ്പാട് തീര്‍ക്കാനാവാത്തവര്‍. 

MediaOne Logo

Web Desk

  • Published:

    24 Sep 2018 1:54 PM GMT

പ്രളയക്കെടുതിയിലെ രക്ഷകരെ മീഡിയവണ്‍ ആദരിക്കുന്നു
X

പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ മീഡിയാവണ്‍ ആദരിക്കുന്നു. തൃശൂര്‍ സാഹിത്യ അക്കാദമിയിലാണ് ഹോണറിങ്ങ് ഹീറോസ് എന്ന പേരില്‍ പരിപാടി നടക്കുക. ജനപ്രതിനിധികള്‍ക്കൊപ്പം സാമൂഹ്യ, സാംസ്കാരിക, ചലച്ചിത്ര മേഖലയിലെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും.

ഒരു നാടൊന്നാകെ പ്രളയത്തിലൊഴുകി പോകുമ്പോള്‍ കൈയ്യും മെയ്യും മറന്ന് പ്രതിരോധം തീര്‍ത്തവര്‍. വാക്കുകള്‍ക്ക് കൊണ്ട് കടപ്പാട് തീര്‍ക്കാനാവാത്തവര്‍. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് മീഡിയവണ്‍ കുടുംബം അവര്‍ക്ക് ആദരമൊരുക്കുകയാണ്. വൈകീട്ട് അഞ്ചിന് സാഹിത്യ അക്കാദമി ഹാളില്‍ കേരളത്തിന്റെ യഥാര്‍ത്ഥ രക്ഷകര്‍ കേരളീയ പൊതു സമൂഹത്തിന്റെ ആദരം ഏറ്റുവാങ്ങുകയാണ്. ജനപ്രതിനിധികള്‍, പൊതു പ്രവര്‍ത്തകര്‍, സാമൂഹ്യ, സാംസ്കാരിക, ചലച്ചിത്ര മേഖലയിലെ പ്രവര്‍ത്തകര്‍. ജില്ല കലക്ടറുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ പ്രമുഖര്‍ അങ്ങനെ വലിയൊരു നിര ചടങ്ങിനെത്തും. പ്രളയ നാളുകളിലെ അനുഭവങ്ങള്‍ രക്ഷാ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കുവെക്കും. ഒപ്പം പ്രളയാനന്തര കേരളത്തിന്റെ പ്രതീക്ഷകളും പുതിയ ചുവട് വെപ്പുകളും സംബന്ധിച്ച ഗൌരവമായ ചര്‍ച്ചകളും.

TAGS :

Next Story