Quantcast

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; പരാതിക്കാരിക്ക് ഒപ്പമുള്ള അഞ്ച് കന്യാസ്ത്രീകളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ തീരുമാനം

സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം ഉണ്ടായേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. 

MediaOne Logo

Web Desk

  • Published:

    29 Sep 2018 6:19 AM GMT

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; പരാതിക്കാരിക്ക് ഒപ്പമുള്ള അഞ്ച് കന്യാസ്ത്രീകളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ തീരുമാനം
X

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗ കേസില്‍ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം നീക്കം ആരംഭിച്ചു. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം ഉണ്ടായേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഒപ്പമുളള 5 കന്യാസ്ത്രീകളുടേതടക്കം നിര്‍ണ്ണായക സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് ശ്രമം.

കന്യാസ്ത്രീയെ ആദ്യം പിന്തുണച്ച് രംഗത്ത് എത്തിയ കോടനാട് പള്ളിയിലെ വികാരി ഫാദര്‍ നിക്കോളാസ് കഴിഞ്ഞ ദിവസം മൊഴി മാറ്റിയിരുന്നു. പീഡനവിവരം കന്യാസ്ത്രീ പറഞ്ഞിരുന്നുവെന്ന വികാരിയുടെ ആദ്യ മൊഴി വീഡിയോയില്‍ പകര്‍ത്തിയിരുന്നുവെങ്കിലും ഇത് കോടതിയില്‍ തെളിവായി നിലനില്‍ക്കാത്ത സാഹചര്യത്തിലാണ് സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍‍ അന്വേഷണ സംഘം തീരുമാനിച്ചത്. പരാതിക്കാരിയായ കന്യാസ്ത്രീക്ക് ഒപ്പം നില്‍ക്കുന്ന 5 കന്യാസ്ത്രീകളുടേയും ബിഷപ്പിനെതിരെ നിര്‍ണ്ണായക മൊഴി നല്കിയ സഭ വിട്ട രണ്ട് കന്യാസ്ത്രീകളുടേയും ഡ്രൈവറുടേയും രഹസ്യ മൊഴിയാകും രേഖപ്പെടുത്തുക. മറ്റാരുടെയെങ്കിലും വേണോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. അടുത്ത ദിവസം തന്നെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അനുമതി തേടി പാലാ കോടതിയില്‍ അന്വേഷണ സംഘം അപേക്ഷ നല്കും.

അതേസമയം അട്ടപ്പാടിയിലെ ധ്യാന കേന്ദ്രത്തിന് പിന്നാലെ ഏറ്റുമാനൂരിലേയും ഭരണങ്ങാനത്തെയും ധ്യാനകേന്ദ്രങ്ങളിലും തെളിവെടുപ്പ് നടത്തും. അട്ടപ്പാടി ഒഴികെയുള്ള ധ്യാന കേന്ദ്രങ്ങളിലും പീഡന വിവരം പറഞ്ഞിട്ടും ഇവര്‍ കന്യാസ്ത്രീയെ പിന്തുണയ്ക്കാതിരുന്നതിനെ കുറിച്ചാണ് അന്വേഷണം. ഇതിനിടെ പി.സി ജോര്‍ജ്ജിനെതിരെ കുറവിലങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. വിഡീയോ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാകും തുടര്‍ നടപടികള്‍.

TAGS :

Next Story