Quantcast

അറബിക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് അതീവ ജാഗ്രത  

അറബിക്കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് ലക്ഷദ്വീപിനോട് ചേര്‍ന്നാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    5 Oct 2018 8:39 AM GMT

അറബിക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് അതീവ ജാഗ്രത  
X

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ജാഗ്രതയില്‍. അഞ്ചുദിവസത്തേക്ക് സംസ്ഥാനമാകെ ശക്തമായ മഴയും ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമഴയും ലഭിക്കും. ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദവും രൂപപ്പെടുന്നുണ്ട്.

അറബിക്കടലിന്റെ തെക്കുകിഴക്കായി ലക്ഷദ്വീപിനോട് ചേര്‍ന്നാണ് ഉച്ചയോടെ ന്യൂനമര്‍ദം രൂപപ്പെട്ടത്. 12 മണിക്കൂറിനുള്ളില്‍ ഇത് തീവ്രന്യൂനമര്‍ദ്ദമാകുകയും ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നുമാണ് കാലാവസ്ഥാനിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരത്ത് നിന്ന് 450 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദ്ദം നിലകൊള്ളുന്നത്. അറബിക്കടലിലൂടെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ ഒമാന്‍ തീരത്തേക്കാകും ചുഴലിക്കാറ്റ് നീങ്ങുക. കടലില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനിടയുള്ളതിനാല്‍ കടല്‍ പ്രക്ഷുബ്ധമാകും.

സംസ്ഥാനമൊട്ടാകെ ചൊവ്വാഴ്ച വരെ ശക്തമായ മഴയുണ്ടാകും. ഞായറാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളില്‍ അതി തീവ്രമായ മഴക്കും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫിന്റെ അഞ്ച് സംഘത്തെ വയനാട്, കോഴിക്കോട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്ക് നിയോഗിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ 10 സംഘത്തെക്കൂടി ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന് പുറമെയാണ് തിങ്കളാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത പ്രവചിച്ചിരിക്കുന്നത്. ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാകും ഇത് ബാധിക്കുക.

TAGS :

Next Story