Quantcast

മീ ടൂ കാമ്പയിന്‍: ആരോപണം നിഷേധിച്ച് മുകേഷ്

‘’പരാതിക്കാരി തന്നെ പറയുന്നത് ഫോണിലൂടെ ബന്ധപ്പെട്ടെന്നാണ്. തന്റെ പേര് പറഞ്ഞ് അവരെ ഫോണ്‍ വിളിച്ചത് മറ്റാരെങ്കിലുമായിരിക്കാം. അവരെ കണ്ടതായി പോലും താന്‍ ഓര്‍ക്കുന്നില്ല’’

MediaOne Logo

Web Desk

  • Published:

    10 Oct 2018 6:52 AM GMT

മീ ടൂ കാമ്പയിന്‍: ആരോപണം നിഷേധിച്ച് മുകേഷ്
X

തനിക്കെതിരെ ഉയര്‍ന്ന ആരോപണം നിഷേധിച്ച് നടനും എംഎല്‍എയുമായ മുകേഷ്. ഇങ്ങനെ ഒരു സംഭവം നടന്നതായിപോലും താന്‍ ഓര്‍ക്കുന്നില്ല. 19 കൊല്ലം മുമ്പ് നടന്നതാണെന്നാണ് പരാതിക്കാരി പറയുന്നത്. എന്തോ തെറ്റിദ്ധാരണയുടെ പുറത്താണ് തന്റെ പേര് അവര്‍ പറഞ്ഞിരിക്കുന്നത്. ടിവി ഷോയുടെ ഭാഗമായി ആ ഹോട്ടലില്‍ തങ്ങിയിരുന്നു. പക്ഷേ അവിടെ അങ്ങനെ ഒരു ചാനല്‍ ടീം ഉണ്ടായിരുന്നതായി ഓര്‍മയില്ല. പരാതിക്കാരി തന്നെ പറയുന്നത് ഫോണിലൂടെ ബന്ധപ്പെട്ടെന്നാണ്. തന്റെ പേര് പറഞ്ഞ് അവരെ ഫോണ്‍ വിളിച്ചത് മറ്റാരെങ്കിലുമായിരിക്കാം. അവരെ കണ്ടതായി പോലും താന്‍ ഓര്‍ക്കുന്നില്ല. ഡെറിക് ഒബ്രോണ്‍ എന്നോട് ഈ വിഷയം ചര്‍ച്ചചെയ്തിട്ടില്ലെന്നും മുകേഷ് പറഞ്ഞു. താന്‍ കലാകുടുംബത്തില്‍ വരുന്ന ആളാണ്. മി ടൂ കാമ്പയിനെ സപ്പോര്‍ട്ട് ചെയ്യുന്നുവെന്നും മുകേഷ് എം.എല്‍.എ പറഞ്ഞു. മാനനഷ്ടകേസ് കൊടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ മി ടൂ ക്യാമ്പയിനില്‍ നടനും എം.എല്‍.എയുമായ മുകേഷിന് എതിരായി ഉയര്‍ന്ന ആരോപണത്തെ കുറിച്ച് താൻ പരിശോധിച്ചിട്ടില്ലെന്നു മന്ത്രി എ.കെ ബാലൻ പറഞ്ഞു. പരാതി സർക്കാരിന് മുന്നിൽ വന്നാൽ അന്വേഷിച്ച് നടപടിയെടുക്കുമെന്നും എ.കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story