മൊബൈല്‍ ടവര്‍ കാരണം ഇടിമിന്നല്‍ ഏല്‍ക്കുന്നതായി പരാതി
ഇടിമിന്നലേറ്റ് പരിക്കേല്‍ക്കുക പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റ് ടവറിന് അര കിലോമീറ്റര്‍ പരിധിയിലുള്ള നിരവധി വീടുകളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും കത്തിനശിച്ചു

കൊല്ലം വെട്ടിക്കവല പഞ്ചായത്തിലെ ഇരണൂര്‍ വാര്‍ഡിലെ അശാസ്ത്രീയമായ മൊബൈല്‍ ടവര്‍ നിര്‍മാണം പ്രദേശത്ത് ഇടിമിന്നല്‍ ഏല്‍ക്കാന്‍ കാരണമാകുന്നതായി പരാതി. ഇടിമിന്നലേറ്റ് പരിക്കേല്‍ക്കുക പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റ് ടവറിന് അര കിലോമീറ്റര്‍ പരിധിയിലുള്ള നിരവധി വീടുകളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും കത്തിനശിച്ചു.
വെട്ടിക്കവല പഞ്ചായത്തിലെ വണ്ടേറ്റില്‍ സ്ഥിതി ചെയ്യുന്ന മൊബൈല്‍ ടവറാണ് സമീപവാസികള്‍ക്ക് ദുരിതം വിതക്കുന്നത്. ടവറിന് സമീപത്തുള്ള വീടുകളില്‍ പതിവായി മിന്നലേല്‍ക്കും. മിന്നലേറ്റ് നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും വീടിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. വൈദ്യുതി പോസ്റ്റടക്കം ഇടിമിന്നലേറ്റ് തകര്‍ന്ന അവസ്ഥയിലാണ്.
മൊബൈല്‍ ടവറിലെ എര്‍ത്തിങ് സംവിധാനം തകരാറിലായതാണ് വൈദ്യുതി പ്രവഹിക്കാന്‍ കാരണമെന്നാണ് കരുതുന്നത്. അശാസ്ത്രീയമായി സ്ഥാപിച്ച മൊബൈല്‍ ടവര്‍ പ്രദേശത്ത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Adjust Story Font
16

