ശബരിമല വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്ന് കെ.പി.എം.എസ്
തമ്പുരാക്കൻമാരുടെ സാമ്രാജ്യത്തിന്‍റെ അവസാന ആണിയും ഇളകുമ്പോൾ അത് സംരക്ഷിക്കേണ്ട കാര്യം പട്ടികജാതിക്കാർക്കില്ല

- Published:
12 Oct 2018 3:52 PM IST

ശബരിമല സ്ത്രീപ്രവേശന വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്ന് കെ.പി.എം.എസ്. വിധി നടപ്പിലാക്കുന്നതിൽ നിന്ന് പിന്നോട്ട് പോകുന്ന തരത്തിലുള്ള മന്ത്രിയുടെ പ്രസ്താവന കോടതി വിധിയുടെ അന്തസ് കെടുത്തും. തമ്പുരാക്കൻമാരുടെ സാമ്രാജ്യത്തിന്‍റെ അവസാന ആണിയും ഇളകുമ്പോൾ അത് സംരക്ഷിക്കേണ്ട കാര്യം പട്ടികജാതിക്കാർക്കില്ല. നവോത്ഥാനത്തിനൊപ്പമേ കെ.പി.എം.എസ് നില്‍ക്കുകയുള്ളൂവെന്നും ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു.
Next Story
Adjust Story Font
16
