Quantcast

നന്മയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയായി

അറൈസ് ആലുവ, ബ്ലഡ്‌ ഫോര്‍ ലൈഫ്, ദയ ഗ്രന്ഥശാല വയനാട്,  ഫെയ്‌സ് ഇടുക്കി, ഹെല്‍ത്ത് കെയർ ഫൗണ്ടേഷൻ തുടങ്ങിയ സന്നദ്ധ സംഘടനകളുമായി ചേർന്ന് ഇതുവരെ 16ഓളം പ്രോജക്ടുകളാണ് നന്മ പങ്കാളിത്തം വഹിച്ചത്.

MediaOne Logo

Web Desk

  • Published:

    13 Oct 2018 3:56 AM GMT

നന്മയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയായി
X

കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയായതായി നന്മ പ്രസിഡന്റ് യൂ.എ നസീർ അറിയിച്ചു. കേരളത്തിലെ വിവിധ പ്രദേശങ്ങളിലായി നടന്ന ഭക്ഷണവും വെള്ളവുമുൾപ്പടെയുള്ള അവശ്യസാധന വിതരണങ്ങളും പഠനോപകരണ വിതരണങ്ങളുമാണ് ഒക്ടോബർ ഒന്നോടുകൂടി അവസാനിച്ചത്. പ്രളയം നടന്നു ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള നന്മയുടെ സംഭാവന മന്ത്രി കെ.ടി.ജലീലിനെ നന്മ പ്രസിഡണ്ട് യു.എ നസീറിന്റെ നേതൃത്യത്തിൽ മലപ്പുറം പ്രസ്സ് ക്ലബ്ബിൽ വെച്ച് ഏൽപ്പിക്കുകയുണ്ടായി. തുടർന്നു വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി നടന്നു വരുന്ന ഒന്നാം ഘട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഒക്ടോബർ പകുതിയോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി നന്മ പറഞ്ഞു.

നന്മയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂട്ടായി കേരളത്തിലെ വിവിധ സന്നദ്ധ സംഘടനകളും കൂടി ചേർന്നപ്പോൾ ദുരിതബാധിതരിലേക്ക് നന്മക്കെ നേരിട്ടെത്താനായി. അറൈസ് ആലുവ, ബ്ലഡ്‌ ഫോര്‍ ലൈഫ്, ദയ ഗ്രന്ഥശാല വയനാട്, ഫെയ്‌സ് ഇടുക്കി, ഹെല്‍ത്ത് കെയർ ഫൗണ്ടേഷൻ, ഹാപ്പി വോയിസ് തുടങ്ങിയ സന്നദ്ധ സംഘടനകളുമായി ചേർന്ന് ഇതുവരെ 16ഓളം പ്രോജക്ടുകളാണ് നന്മ പങ്കാളിത്തം വഹിച്ചത്. ഈ പ്രോജക്ടുകളുടെ ഭാഗമായി നടത്തിയ വീടുകൾ കേടുപാടുകൾ തീർക്കലും, ആവശ്യസാധന വിതരണങ്ങൾക്കും പുറമെ, നെസ്റ്റ്-ആൽഫയുമായി ചേർന്ന് വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാർക്കായുള്ള സേവന പ്രവർത്തനങ്ങൾ പ്രത്യേകമായി നടത്താനായതായും നന്മ അവകാശപ്പെട്ടു

വയനാട്, എറണാകുളം, തൃശൂർ, അലപ്പുഴ, കോഴിക്കോട്,മലപ്പുറം, പാലക്കാട്, വയനാട്, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ വിവിധ ജില്ലകളിലായി നടത്തുന്ന സേവന പ്രവർത്തനങ്ങൾക്ക് ഇപ്പോൾ കേരളത്തിലുള്ള നന്മയുടെ പ്രതിനിധി സഫ്വാൻ മഞ്ചേരി നേതൃത്വം നൽകി വരുന്നു.

രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ, പുനരധിവാസ പ്രവർത്തനങ്ങളാണ് നന്മയുടെ മുന്നിലുള്ളത്. വീട് നിർമ്മാണം, വിദ്യാഭ്യാസ-തൊഴിൽ സഹായങ്ങൾ എന്നിവ ഇവയിൽ ഉൾപ്പെടും. ഇതിനകം തന്നെ 20 ഓളം വീട് നിർമാണ സഹങ്ങൾക്കായുള്ള അപേക്ഷകളാണ് നന്മയെ തേടിയെത്തിയിരിക്കുന്നത്. പുനരധിവാസ പ്രവർത്തനങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച 'തണൽ വടകര' യുമായി സഹകരിച്ചായിരിക്കും വീട് നിർമ്മാണം നടത്തുക എന്ന് നന്മ ഭാരവാഹികൾ അറിയിച്ചു.

TAGS :

Next Story