Quantcast

ഉത്സവകാല തിരക്ക്: റെയിൽവെ ടിക്കറ്റ് പരിശോധന കർശനമാക്കി

നവരാത്രി ഉത്സവ കാലത്ത് യാത്രക്കാരുടെ എണ്ണത്തിലുണ്ടായിട്ടുള്ള വൻ വർദ്ധന കണക്കിലെടുത്താണ് ടിക്കറ്റ് പരിശോധന കൂടുതൽ കർശനമാക്കിയത്.

MediaOne Logo

Web Desk

  • Published:

    17 Oct 2018 7:31 AM IST

ഉത്സവകാല തിരക്ക്: റെയിൽവെ ടിക്കറ്റ് പരിശോധന കർശനമാക്കി
X

നവരാത്രി ഉത്സവകാലത്തെ തിരക്ക് പ്രമാണിച്ച് റെയിൽവെ ടിക്കറ്റ് പരിശോധന കൂടുതൽ കർശനമാക്കി. പാലക്കാട് ഡിവിഷനിൽ കൂടുതൽ ഉദ്യോഗസ്ഥരെ ടിക്കറ്റ് പരിശോധനക്കായി നിയോഗിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെയും അധികമായി നിയോഗിച്ചിട്ടുണ്ട്.

നവരാത്രി ഉത്സവ കാലത്ത് യാത്രക്കാരുടെ എണ്ണത്തിലുണ്ടായിട്ടുള്ള വൻ വർദ്ധന കണക്കിലെടുത്താണ് ടിക്കറ്റ് പരിശോധന കൂടുതൽ കർശനമാക്കിയത്. ഇതിനായി ട്രെയിനുകൾക്കകത്തും സ്റ്റേഷനുകളിലും കൂടുതൽ പരിശോധകരെ നിയോഗിച്ചതായി പാലക്കാട് ഡിവിഷൻ അധികൃതർ അറിയിച്ചു. തിരക്കിനിടയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടാനുള്ള സാദ്ധ്യത കൂടി കണക്കിലെടുത്താണിത്.

ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്തിയാൽ നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഡിവിഷൻ അധികൃതർ അറിയിച്ചു. പ്രളയത്തിന് ശേഷം ട്രെയിൻ സർവീസുകൾ വളരെ വേഗം പൂർവസ്ഥിതിയിലാക്കാൻ പ്രയത്നിച്ച റെയിൽവെയുടെ വിവിധ വിഭാഗം ജീവനക്കാരെ പാലക്കാട് ഡിവിഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആദരിച്ചു.

TAGS :

Next Story