Quantcast

ശബരിമലയില്‍ സുപ്രിം കോടതി വിധി നടപ്പാക്കുമെന്ന് ശക്തമായി പ്രഖ്യാപിച്ച് എല്‍.ഡി.എഫ്

സ്ത്രീകള്‍ക്കും ശബരിമലയില്‍ ആരാധനാ സ്വാതന്ത്ര്യമുണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും ചിലരുടെ വിശ്വാസം മാത്രമാണ് ശരിയെന്ന് വാദിച്ചാല്‍ അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

MediaOne Logo

Web Desk

  • Published:

    17 Oct 2018 4:28 AM GMT

ശബരിമലയില്‍ സുപ്രിം കോടതി വിധി നടപ്പാക്കുമെന്ന് ശക്തമായി പ്രഖ്യാപിച്ച് എല്‍.ഡി.എഫ്
X

ശബരിമലയില്‍ സുപ്രിം കോടതി വിധി നടപ്പാക്കുമെന്ന് ശക്തമായി പ്രഖ്യാപിച്ച് എല്‍.ഡി.എഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗം. സ്ത്രീകള്‍ക്കും ശബരിമലയില്‍ ആരാധനാ സ്വാതന്ത്ര്യമുണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും ചിലരുടെ വിശ്വാസം മാത്രമാണ് ശരിയെന്ന് വാദിച്ചാല്‍ അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കലാണ് പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നും അത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കനത്ത മഴയെ അവഗണിച്ചെത്തിയ ഇടതുമുന്നണി അനുഭാവികളെ ആവേശത്തിലാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഭരണഘടന അടിസ്ഥാനമാക്കിയാണ് ശബരിമല സംബന്ധിച്ച സുപ്രിം കോടതി വിധിയെന്ന് വിശദീകരിച്ച മുഖ്യമന്ത്രി ഭരണഘടനാവിരുദ്ധമായ ഒന്ന് പുനസ്ഥാപിക്കാനായി നിയമനിര്‍മാണം നടത്താനാകില്ലെന്നും വ്യക്തമാക്കി. കോടതി വിധിക്കെതിരായ കോണ്‍ഗ്രസിന്റെ നിലപാടിനെ മുഖ്യമന്ത്രി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ എല്‍.ഡി.എഫ് നിലപാട് വിശദീകരിക്കാന്‍ ചേര്‍ന്ന ആദ്യ പൊതുസമ്മേളനമാണ് പുത്തരിക്കണ്ടത്തില്‍ നടന്നത്. 23ന് പത്തനംതിട്ടയിലും 24ന് കൊല്ലത്തും പൊതുയോഗങ്ങള്‍ നടത്തും.

TAGS :

Next Story