Quantcast

ശബരിമല തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രഹ്ന ഫാത്തിമ

തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ രശ്മി നായർ അടക്കമുള്ളവരുടെ വ്യക്തിവൈരാഗ്യമാണന്നും ഒരു ഗൂഢാലോചനയിലും പങ്കാളിയല്ലെന്നും രഹ്ന ഫാത്തിമ

MediaOne Logo

Web Desk

  • Published:

    21 Oct 2018 6:19 AM IST

ശബരിമല തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രഹ്ന ഫാത്തിമ
X

ശബരിമല തന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. അയ്യപ്പദർശനം നടത്തണമെന്ന ആഗ്രഹത്തോട് കൂടിയാണ് ശബരിമല കയറാൻ തീരുമാനിച്ചത്. തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ രശ്മി നായർ അടക്കമുള്ളവരുടെ വ്യക്തി വൈരാഗ്യമാണന്നും ഒരു ഗൂഢാലോചനയിലും പങ്കാളിയല്ലെന്നും രഹ്ന ഫാത്തിമ പറഞ്ഞു.

അയ്യപ്പദര്‍ശനം നടത്തണമെന്ന ആഗ്രഹത്തോടെയാണ് താന്‍ ശബരിമല ദര്‍ശനത്തിന് പോയത്. അതില്‍ ഗൂഢാലോചനയില്ലെന്നും രഹ്ന ഫാത്തിമ പറഞ്ഞു. സ്ത്രീകളെത്തിയാല്‍ നടയടക്കുമെന്ന് പറഞ്ഞ് തന്ത്രി സ്ത്രീത്വത്തെ അപമാനിക്കുകയാണ് ചെയ്തത്. നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. കലക്ടറെയും ഐജിയെയെും അറിയിച്ചിട്ടാണ് താന്‍ മലകയറാന്‍ പോയതെന്നും രഹ്ന പറഞ്ഞു.

താന്‍ ഒരു മതവിശ്വാസിയല്ലെങ്കിലും എല്ലാ മതങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ബഹുമാനം കൊടുക്കുന്നുണ്ട്. തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമാണ്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു. പോലിസിന്റെ ഭാഗത്തുനിന്നും തനിക്ക് എല്ലാ സുരക്ഷയും ലഭിച്ചിരുന്നുവെന്നും രഹ്ന പറഞ്ഞു.

TAGS :

Next Story