Quantcast

പ്രളയ ദുരിതത്തില്‍ നിന്നും മോചനമില്ല; സര്‍ക്കാര്‍ കനിവിനായി അവര്‍ കാത്തിരിപ്പ് തുടരുകയാണ് 

വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും, വീട് മാത്രം നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപയും നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.

MediaOne Logo

Web Desk

  • Published:

    22 Oct 2018 3:40 PM IST

പ്രളയ ദുരിതത്തില്‍ നിന്നും മോചനമില്ല; സര്‍ക്കാര്‍ കനിവിനായി അവര്‍ കാത്തിരിപ്പ് തുടരുകയാണ് 
X

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കോടികള്‍ ഒഴുകിയെത്തുമ്പോഴും പ്രളയത്തില്‍ വീടുകള്‍ നശിച്ചവര്‍ ഇന്നും വാടക വീടുകളിലും ബന്ധുവീടുകളിലും തുടരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായങ്ങള്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നീണ്ടു പോകുമ്പോള്‍ ഇനി എന്ത് ചെയ്യും എന്ന ആശങ്കയിലാണ് ദുരിതബാധിതര്‍.

കണ്ണൂര്‍ ജില്ലയില്‍ മാത്രം 27 കുടുംബങ്ങള്‍ക്കാണ് പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടമായത്. 95 പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും, വീട് മാത്രം നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപയും നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. കണക്കെടുപ്പുകളെല്ലാം പൂര്‍ത്തിയായെങ്കിലും പ്രഖ്യാപനം മാത്രം നടന്നില്ല.

പ്രളയം കണ്മുന്നിലെത്തിയപ്പോള്‍ ഉടുതുണി മാത്രമായി ഓടി രക്ഷപെട്ടവര്‍ കാത്തിരിപ്പ് തുടരുകയാണ്, സര്‍ക്കാറിന്റെ കനിവിനായി.

TAGS :

Next Story