Quantcast

തുലാമാസപൂജകൾ പൂർത്തിയാക്കി ഇന്ന് നട അടക്കും; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം നാളെ

പന്ത്രണ്ടോളം യുവതികളാണ് ഇതുവരെ ശബരിമലയിൽ പ്രവേശിക്കാനെത്തിയത്. എന്നാൽ കനത്ത പ്രതിഷേധത്തെത്തുടർന്ന് ആർക്കും സന്നിധാനത്തേക്ക് എത്തതാനായില്ല.

MediaOne Logo

Web Desk

  • Published:

    23 Oct 2018 3:09 AM GMT

തുലാമാസപൂജകൾ പൂർത്തിയാക്കി ഇന്ന് നട അടക്കും; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം നാളെ
X

തുലാമാസപൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്നടക്കും. കോഴിക്കോട് സ്വദേശിനിയായ യുവതി ഇന്ന് മല ചവിട്ടാനെത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് തിരിച്ച് പോയി. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് സാന്നിധാനവും പരിസരവും കനത്ത സുരക്ഷയിലാണ്.

യുവതി പ്രവേശനം സംബന്ധിച്ച റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ നല്‍കുന്നത് ആലോചിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം നാളെ ചേരും.

ഈമാസം പതിനേഴിനാണ് തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നത്. അഞ്ച് ദിവസം നീണ്ട പൂജകൾ പൂർത്തിയാക്കി ഇന്ന് രാത്രി 10 മണിക്ക് നട അടക്കും. യുവതീ പ്രവേശനത്തിനുള്ള വിലക്ക് സുപ്രീംകോടതി നീക്കിയതിനാൽ സാന്നിധാനത്തും പരിസരങ്ങളിലും പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. പന്ത്രണ്ടോളം യുവതികളാണ് ഇതുവരെ ശബരിമലയിൽ പ്രവേശിക്കാനെത്തിയത്. എന്നാൽ കനത്ത പ്രതിഷേധത്തെത്തുടർന്ന് ആർക്കും സന്നിധാനത്തേക്ക് എത്തതാനായില്ല.

അഞ്ചാംദിവസമായ ഇന്നും ശബരിമലയിൽ പ്രവേശിക്കാൻ യുവതിയെത്തി. കോഴിക്കോട് സ്വദേശിയായ ദലിത് ആക്ടിവിസ്റ്റ് ബിന്ദുവാണ് സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് എരുമേലിയിൽ എത്തിയത്. പോലീസ് സുരക്ഷയിൽ ഇവർ യാത്ര തുടങ്ങിയെങ്കിലും മുണ്ടക്കയത്ത് ബി.ജെ.പി പ്രവർത്തകർ ഇവരെ തടഞ്ഞു.തുടര്‍ന്ന് പ്രതിഷേധങ്ങൾ കണക്കിലെടുത്ത് പോലീസ് ബിന്ദുവിനെ തിരിച്ചയക്കുകയായിരുന്നു.

ഇന്ന് രാത്രി നട അടക്കുന്നതിനാൽ ഉച്ചക്ക് ശേഷം യുവതികളാരും എത്തില്ലെന്നാണ് പോലീസ് നിഗമനം. പ്രതിഷേധക്കാർ സന്നിധാനത്തടക്കം തുടരുന്നതിനാൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നട അടക്കുന്നത് വരെ പോലീസ് സുരക്ഷ തുടരും. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡ് യോഗം നാളെ ചേരും. സുപ്രീംകോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന്റെ കാര്യത്തിലും നാളെ തീരുമാനമെടുക്കും.

TAGS :

Next Story