സംസ്ഥാന പുനര്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ നിര്‍വഹണത്തിന് പ്രത്യേക ഏജന്‍സി
പുനർനിർമ്മാണത്തിന്റെ ഉപദേശകസമിതിയുടെ ആദ്യ യോഗത്തിലാണ് നിർദ്ദേശം. രാജ്യാന്തരതലത്തിലെ സമാന ഏജന്‍സികളുടെയും മാതൃകയിലാകും ഏജൻസി രൂപീകരിക്കുക.

സംസ്ഥാന പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണത്തിന് പ്രത്യേക ഏജന്‍സിക്ക് നിര്‍ദേശം. സിയാല്‍ മാതൃകയിലാകും ഏജൻസി രൂപീകരിക്കുക. പ്രത്യേക ഏജന്‍സി രൂപീകരിച്ചാല്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകുമെന്നാണ് വിലയിരുത്തല്‍.
കേരള പുനർനിർമ്മാണത്തിന്റെ ഉപദേശകസമിതിയുടെ ഇന്നലെ ചേർന്ന ആദ്യ യോഗത്തില്‍ സമര്‍പ്പിച്ച കരട് രേഖയിലാണ് പ്രത്യേക ഏജന്‍സി വേണമെന്ന നിര്‍ദേശമുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ പ്രത്യേക ഏജന്‍സിയിലൂടെ കഴിയുമെന്നാണ് കരട് രേഖയിൽ പറയുന്നത്. നേരത്തെ ദുരന്തമുണ്ടായ പല രാജ്യങ്ങളിലും ഇത്തരം ഏജന്‍സികളാണ് പുനര്‍ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്. നിയമപരിരക്ഷയുള്ള ഏജന്‍സിക്ക് പദ്ധതികളുടെ ആസൂത്രണം, നിര്‍വഹണം, ഏകോപനം, മേല്‍നോട്ട ചുമതലകള്‍ നല്‍കണം. എല്ലാ ചുമതലകളും ഒറ്റ ഏജന്‍സിയെ എല്പിക്കുമ്പോള്‍ സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരണത്തിനുള്ള ഉത്തരവാദിത്വം അവരില്‍ നിക്ഷിപ്തമാകും. അതാകും ഏജന്‍സികൊണ്ടുള്ള ഏറ്റവും വലിയ ഗുണമെന്നാണ് വിലയിരുത്തല്‍. സിയാല്‍, കൊച്ചി മെട്രൊ, ഗുജറാത്ത് ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ അഥോറിറ്റി തുടങ്ങിയ ഇന്ത്യയിലെ വിജയമാതൃകകളെയും ന്യൂസിലാന്‍ഡ്, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യാന്തര മാതൃകളും രേഖയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഏജന്‍സിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിക്കണം, വിദഗ്ധരായ പ്രൊഫഷണലുകളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കണമെന്നും ശുപാര്‍ശയുണ്ട്.
Adjust Story Font
16

