Quantcast

ബീമാപള്ളിയിലെ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ഫ്ലാറ്റ് കടലാസില്‍ മാത്രം

മുട്ടത്തറയില്‍ മത്സ്യതൊഴിലാളികള്‍ക്കുള്ള ഫ്ലാറ്റ് നിര്‍മിച്ചതില്‍ നിന്ന് ബീമാപള്ളി നിവാസികളെ ഒഴിവാക്കിയതില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ ഈ പ്രഖ്യാപനം. 

MediaOne Logo

Web Desk

  • Published:

    26 Oct 2018 6:18 AM GMT

ബീമാപള്ളിയിലെ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ഫ്ലാറ്റ് കടലാസില്‍ മാത്രം
X

ബീമാപള്ളിയിലെ മത്സ്യതൊഴിലാളികള്‍ക്കായി ഫ്ലാറ്റ് നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നടപ്പായില്ല. ജൂലൈയില്‍ ഫ്ലാറ്റ് നിര്‍മാണത്തിന് തറക്കല്ലിടുമെന്നായിരുന്നു ഫിഷറീസ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മയുടെ വാഗ്ദാനം. ഒക്ടോബര്‍ അവസാനം ആകുമ്പോഴും നടപടി എങ്ങുമെത്തിയില്ല. സ്ഥലം ലഭ്യമാകാത്തതാണ് തടസമെന്ന് മന്ത്രിയുടെ വിശദീകരണം.

മുട്ടത്തറയില്‍ മത്സ്യതൊഴിലാളികള്‍ക്കുള്ള ഫ്ലാറ്റ് നിര്‍മിച്ചതില്‍ നിന്ന് ബീമാപള്ളി നിവാസികളെ ഒഴിവാക്കിയതില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ ഈ പ്രഖ്യാപനം. ജൂലൈക്ക് പിന്നാലെ ആഗസ്റ്റും സെപ്റ്റംബറും കഴിഞ്ഞു. ഒക്ടോബര്‍ അവസാനിക്കുന്നു. എന്നാല്‍ ബീമാപള്ളിയില്‍ ഫ്ലാറ്റ് നിര്‍മാണത്തിനായി സ്ഥലം കണ്ടെത്താന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ബീമാപള്ളി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഫ്ലാറ്റ് നിര്‍മിക്കന്‍ സ്ഥലം ഇനിയും കണ്ടെത്തിയില്ലെന്ന് മന്ത്രി മെഴ്സികുട്ടിയമ്മ തന്നെ സമ്മതിക്കുന്നുണ്ട്.

ബീമാപള്ളിയോട് ചേര്‍ന്നുള്ള പ്രദേശത്ത് നിര്‍മിച്ച ഫ്ലാറ്റുകള്‍ ഈ മാസം 31 ന് മത്സ്യതൊഴിലാളികള്‍ക്കായി തുറന്നുകൊടുക്കുകയാണ്. അപ്പോഴും തങ്ങളെ എപ്പോള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നറിയാത്ത അവസ്ഥയിലാണ് ബീമാപള്ളി നിവാസികള്‍.

TAGS :

Next Story