Quantcast

കരിപ്പൂരില്‍ ഓട്ടോകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി

വിമാനത്താവളത്തിലേക്ക് ഓട്ടോ പ്രവേശിച്ചാല്‍ 3000 രൂപ പിഴ ലഭിക്കുമെന്നായിരുന്നു ബോര്‍ഡ്.

MediaOne Logo

Web Desk

  • Published:

    1 Nov 2018 6:49 PM IST

കരിപ്പൂരില്‍ ഓട്ടോകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി
X

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീക്കി. പ്രധാന കവാടത്തിന് പുറത്ത് ഓട്ടോകള്‍ക്ക് വിലക്കേര്‍പ്പെടുത്തി വെച്ച ബോര്‍ഡ് അധികൃതര്‍ തന്നെ മാറ്റി. വിമാനത്താവളത്തിലേക്ക് ഓട്ടോ പ്രവേശിച്ചാല്‍ 3000 രൂപ പിഴ ലഭിക്കുമെന്നായിരുന്നു ബോര്‍ഡ്.

ഓട്ടോകള്‍ ഗെയ്റ്റിന് പുറത്തായതോടെ എയര്‍പോര്‍ട്ട് ജങ്ഷനില്‍ ബസ്സിറങ്ങി വരുന്നവരും ട്രെയിനിറങ്ങി ഓട്ടോ വിളിച്ച് വരുന്ന യാത്രക്കാരും ലഗേജുമായി ഒരു കിലോമീറ്ററോളം നടക്കേണ്ട സാഹചര്യമുണ്ടാവുമായിരുന്നു. ആളുകളുമായി വരുന്ന ഓട്ടോകള്‍ യാത്രക്കാരെ കയറ്റി പോകുന്നതിനെതിരെ പ്രീപെയ്ഡ് ടാക്‌സിക്കാര്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു നടപടി.

ये भी पà¥�ें- കരിപ്പൂരില്‍ ഓട്ടോ പ്രവേശിച്ചാല്‍ 3000 രൂപ പിഴ

വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. യൂത്ത് കോണ്‍ഗ്രസ്, വെല്‍ഫെയര്‍ പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

TAGS :

Next Story