Quantcast

ശബരിമല: ഹിന്ദുസംഘടനകളെ കൂടി ചര്‍ച്ചക്ക് വിളിക്കണമായിരുന്നുവെന്ന് ബി.ജെ.പി

ഹിന്ദു സംഘടനകളെ വിളിച്ചിരുന്നെങ്കില്‍ ചര്‍ച്ച കൂടുതല്‍ ഫലപ്രദമാകുമായിരുന്നുവെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള

MediaOne Logo

Web Desk

  • Published:

    15 Nov 2018 10:48 AM IST

ശബരിമല: ഹിന്ദുസംഘടനകളെ കൂടി ചര്‍ച്ചക്ക് വിളിക്കണമായിരുന്നുവെന്ന് ബി.ജെ.പി
X

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തിലേക്ക് ഹിന്ദു സംഘടനകളെ വിളിക്കാത്തതില്‍ ബി.ജെ.പിക്ക് അതൃപ്തി. ഹിന്ദു സംഘടനകളെ വിളിച്ചിരുന്നെങ്കില്‍ ചര്‍ച്ച കൂടുതല്‍ ഫലപ്രദമാകുമായിരുന്നുവെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

വിശ്വാസികള്‍ക്ക് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ തുടര്‍സമരപരിപാടികള്‍ തീരുമാനിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

അതേസമയം ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച കോടതി വിധി തന്നെ ബാധിക്കുന്ന വിഷയമല്ലെന്ന് ശബരിമല നിയുക്ത മേല്‍‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി. മേല്‍ശാന്തിയായി ചുമതലയേല്‍ക്കുന്നതില്‍ ആശങ്കയില്ലെന്നും വി.എന്‍ വാസുദേവന്‍ നമ്പൂതിരി കൊച്ചിയില്‍ പറഞ്ഞു.

TAGS :

Next Story