Quantcast

മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കാസര്‍കോട് ബി.ജെ.പി പ്രതിഷേധം

മന്ത്രിയെ കാണണമെന്ന് അറിയിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘം ഗസ്റ്റ് ഹൌസിലെത്തുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    20 Nov 2018 6:34 PM IST

മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കാസര്‍കോട് ബി.ജെ.പി പ്രതിഷേധം
X

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ കാസര്‍കോട് ബി.ജെ.പി പ്രതിഷേധം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തിന്റെ നേതൃത്വത്തില്‍ മന്ത്രിയെ ഗസ്റ്റ് ഹൌസില്‍ കാണാനെത്തിയ സംഘമാണ് ശരണം വിളിച്ച് പ്രതിഷേധിച്ചത്. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാന തല സമാപന പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കാഞ്ഞങ്ങാടെത്തിയതായിരുന്നു ദേവസ്വം മന്ത്രി. മന്ത്രിയെ കാണണമെന്ന് അറിയിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘം ഗസ്റ്റ് ഹൌസിലെത്തുകയായിരുന്നു. മന്ത്രിയുമായി സംസാരിക്കാന്‍ പൊലീസ് ഇവര്‍ക്ക് അനുമതി നല്‍കി. ചര്‍ച്ച കഴിഞ്ഞിട്ടും സംഘം പിരിഞ്ഞ് പോവാതെ ശരണം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധം തുടര്‍ന്നതോടെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെയുള്ള സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

TAGS :

Next Story