പള്ളിവാസല്‍ എക്സ്റ്റെന്‍ഷന്‍ പദ്ധതി പ്രവര്‍ത്തനം പാതിവഴിയില്‍
2011ല്‍ പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്യേണ്ട പദ്ധതി 2018 എത്തിയിട്ടും ഇഴയുകയാണ്.

ഇടുക്കി ജില്ലയിലെ ജലവൈദ്യുതി പദ്ധതികളില്‍ ഒന്നായ പള്ളിവാസല്‍ എക്സ്റ്റെന്‍ഷന്‍ പദ്ധതി പ്രവര്‍ത്തനം പാതിവഴിയില്‍ . 2011ല്‍ പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്യേണ്ട പദ്ധതി 2018 എത്തിയിട്ടും ഇഴയുകയാണ്. പദ്ധതി കാലാവധി നീണ്ടുപോയതോടെ കോടികളുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടാകുന്നത്.
2007 മാര്‍ച്ച് ഒന്നിനാണ് അറുപത് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന പള്ളിവാസല്‍ എക്സ്റ്റെന്‍ഷന്‍ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. നാല് വര്‍ഷ കാലാവധിയില്‍ 2011 മാര്‍ച്ച് ഒന്നിന് പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്യുന്നതിനായിരുന്നു പദ്ധതി. എന്നാല്‍ ഉദ്യോഗസ്ഥരുടെ അലംഭാവത്തില്‍ പദ്ധതി അനന്തമായി നീളുകയാണ്. പദ്ധതി നിര്‍മ്മാണത്തിനായി എത്തിച്ച പെന്‍സ്റ്റോക് പൈപ്പുകളും, മറ്റ് ഉപകരണങ്ങളും ഇപ്പോള്‍ തുരുമ്പെടുത്ത നിലയിലാണ്. പദ്ധതി ആരംഭിച്ച് പതിനൊന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ നിര്‍മാണച്ചുമതലയുള്ള കരാറുകാരെ നീക്കം ചെയ്തു. തുടര്‍നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതിനെതിരെ കരാറുകാര്‍ ഹൈകോടതിയ സമീപിച്ച് സ്റ്റേ വാങ്ങി. ഇതോടെ പള്ളിവാസല്‍ എക്സ്റ്റെന്‍ഷന്‍ പദ്ധതി ഏതാണ്ട് പൂര്‍ണമായി നിലച്ച അവസ്ഥയിലാണ്.
നിലവില്‍ സംസ്ഥാനത്തിന് ആവശ്യമായ എണ്‍പത് ശതമാനം വൈദ്യുതിയും പുറത്തുനിന്ന് വാങ്ങുന്ന സ്ഥിതിയാണ്. അതിനാല്‍തന്നെ ഇത്തരം വൈദ്യുതി പദ്ധതികള്‍ സംസ്ഥാനത്തിന് അനിവാര്യവുമാണ്.
Adjust Story Font
16

