Quantcast

കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ലെന്ന് പൊലീസ്, മാപ്പും പറഞ്ഞിട്ടില്ല

മന്ത്രിയുടെ വാഹനത്തിന് തൊട്ട് പുറകില്‍ വന്ന കേരള രജിസ്ട്രഷനിലുളള വാഹനമാണ് പരിശോധിച്ചതെന്നാണ് പൊലീസ് പറയുന്നത്.

MediaOne Logo
കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ലെന്ന് പൊലീസ്, മാപ്പും പറഞ്ഞിട്ടില്ല
X

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പൊലീസ്. മന്ത്രിയുടെ വാഹനത്തിന് തൊട്ട് പുറകില്‍ വന്ന കേരള രജിസ്ട്രഷനിലുളള വാഹനമാണ് പരിശോധിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രക്ഷോഭത്തില്‍ പങ്കെടുത്ത വ്യക്തി കാറിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാറ് പരിശോധിച്ചതെന്ന് പൊലീസ് പറഞ്ഞു.

മന്ത്രിയോട് മാപ്പ് പറഞ്ഞെന്ന വാര്‍ത്ത തെറ്റാണെന്നും മന്ത്രിക്ക് നല്‍കിയത് ചെക്ക് റിപ്പോര്‍ട്ടാണെന്നും മറിച്ചുള്ള വാദം അടിസ്ഥാനരഹിതമാണെന്നും പമ്പ സ്പെഷല്‍ ഒാഫീസര്‍ എസ്.പി ഹരിശങ്കര്‍ പറ‍ഞ്ഞു. പമ്പയില്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞെന്ന ബി.ജെ.പി ആരോപണത്തിനുള്ള മറുപടിയായാണ് പൊലീസിന്റെ പുതിയ വിശദീകരണം.

TAGS :

Next Story