കെ.സുരേന്ദ്രനെ ഇന്ന് കണ്ണൂരിലേക്ക് കൊണ്ടുപോകും
രാവിലെ പതിനൊന്ന് മണിക്ക് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കും.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ ഇന്ന് കണ്ണൂരിലേക്ക് കൊണ്ടുപോകും. രാവിലെ പതിനൊന്ന് മണിക്ക് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കും. ഇന്നലെ വൈകിട്ടാണ് സുരേന്ദ്രനെ കോഴിക്കോട് സബ് ജയിലില്‍ എത്തിച്ചത്.

കണ്ണൂര്‍ ഡി.വൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിലാണ് കെ.സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോകുന്നത്. കേസില്‍ സുരേന്ദ്രനെതിരെ പ്രൊഡക്ഷന്‍ വാറണ്ടുണ്ട്. അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് തന്നെ തനിക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ് തിരക്കഥ തയ്യാറാക്കിയിരുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മനുഷ്യാവകാശ വിരുദ്ധമായ നടപടിയാണ് തനിക്കെതിരെ ഉണ്ടായതെന്നും സുരേന്ദ്രന്‍ പറഞ്ഞു. വിശദമായി എല്ലാ കാര്യങ്ങളും തന്റെ അഭിഭാഷകന്‍ അറിയിക്കുമെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട് സബ് ജയിലില്‍ എത്തിക്കുമ്പോള്‍ സുരേന്ദ്രനെ കാണാന്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. സുരേന്ദ്രന്റെ കുടുംബവും ജയിലില്‍ എത്തിയിരുന്നു.

ये à¤à¥€ पà¥�ें- കെ സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയി
ये à¤à¥€ पà¥�ें- കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി
Adjust Story Font
16

