മലബാര്‍ ഡവലപ്മെന്റ് ഫോറം കോഴിക്കോട് എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചു
കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തണമെന്നാവശ്യപ്പെട്ട് മലബാര്‍ ഡവലപ്മെന്റ് ഫോറം എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തണമെന്നാവശ്യപ്പെട്ട് മലബാര്‍ ഡവലപ്മെന്റ് ഫോറം എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചു. കോടികള്‍ ലാഭം ലഭിക്കുന്ന റൂട്ടുകളില്‍ എയര്‍ ഇന്ത്യ സര്‍വീസ് നടത്താത്തതില്‍ ഗൂഢാലോചന ഉണ്ടെന്നും ഫോറം ആരോപിച്ചു,
വിദേശ കമ്പനികള്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ തയ്യാറാവുമ്പോഴും എയര്‍ ഇന്ത്യ കരിപ്പൂര്‍ വിമാനത്താവളത്തെ അവഗണിക്കുകയാണെന്ന് മലബാര്‍ ഡെവലപ്മെന്റ് ഫോറം ആരോപിച്ചു. ജിദ്ദ- കോഴിക്കോട്, റിയാദ്-കോഴിക്കോട് റൂട്ടുകളില്‍ കോടികളാണ് ലാഭം ലഭിക്കുക. എന്നിട്ടും എയര്‍ ഇന്ത്യ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നില്ല.
മലബാര്‍ ഡവലപ്മെന്റ് ഫോറത്തിന്റെ ആവശ്യങ്ങള്‍ പരിശോധിക്കാമെന്ന് എയര്‍ ഇന്ത്യ സ്റ്റേഷന്‍ ഓഫീസര്‍ ഉറപ്പ് നല്‍കിയതോടെ ഉപരോധം അവസാനിപ്പിച്ചു.
Next Story
Adjust Story Font
16

