സംസ്ഥാനത്ത് നിപ ജാഗ്രതാ നിര്‍ദേശം; മുന്‍കരുതലെടുക്കാന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം
ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് വവ്വാലുകളുടെ പ്രജനനമെന്നും ഈ സമയത്ത് വൈറസ് വ്യാപനമുണ്ടാകാമെന്നുമാണ് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതേസമയം പേടിക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് നിപ വൈറസ് ജാഗ്രതാ നിര്‍ദേശം. മുന്‍കരുതലുകള്‍ എടുക്കാന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് വവ്വാലുകളുടെ പ്രജനന കാലം. ഈ സമയത്ത് വൈറസ് വ്യാപനമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനം. അതേസമയം പേടിക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മീഡിയവണ്‍ എക്സ്ക്ലൂസിവ്.
ये à¤à¥€ पà¥�ें- സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് 21 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
ഡിസംബര്‍ - ജനുവരി മാസങ്ങളിലാണ് വവ്വാലുകളുടെ ഇണചേരല്‍ സമയം. വവ്വാലുകളില്‍ വൈറസ് വ്യാപനമുണ്ടാകാന്‍ സാധ്യതയുള്ള സമയമാണിത്. കേരളത്തില്‍ വവ്വാലുകളില്‍ നിന്ന് നേരിട്ട് നിപ വൈറസ് ബാധയുണ്ടായ സാഹചര്യത്തിലാണ് മുന്‍കരുതലെടുക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയത്. ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കാനും അണുബാധ നിയന്ത്രണ സംവിധാനം ഒരുക്കാനും മെഡിക്കല്‍ കോളജുകള്‍ക്ക് നിര്‍ദേശം നല്‍കി.
ये à¤à¥€ पà¥�ें- നിപ മരണത്തിലെ പുതിയ കണക്കുകള്‍ പ്രതിക്കൂട്ടിലാക്കുന്നത് ആരോഗ്യ വകുപ്പിനെ

കഴിഞ്ഞ മെയില്‍ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധയുണ്ടായത് ആശുപത്രികളില്‍ നിന്നാണ്. അതുകൊണ്ടാണ് ആശുപത്രികള്‍ കൂടുതല്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മെയ് മാസത്തില്‍ തുടങ്ങിയ നിപ വൈറസ് ഐസോലേഷന്‍ വാര്‍ഡുകള്‍ ഇപ്പോഴും തുടരുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രണ്ട് ഐസോലേഷന്‍ വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്. അസ്വാഭാവിക മരണം ഉണ്ടായാല്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുക, ആശുപത്രിയിലെ സന്ദര്‍ശകരെ നിയന്ത്രിക്കുക, ജീവനക്കാര്‍ സുരക്ഷാ പ്രോട്ടോകോള്‍ പിന്തുടരുക, നേരത്തെ വൈറസ് ബാധ കണ്ടെത്തിയ ഇടങ്ങളില്‍ ബോധവത്കരണം നടത്തുക എന്നീ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

എന്നാല്‍ നിപ വൈറസ് ബാധ ഡിസംബര്‍, ജനുവരി കാലത്ത് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. വവ്വാലുകളില്‍ പഠനം തുടരുന്ന സാഹചര്യത്തിലാണ് മുന്‍കരുതലെടുക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.
Adjust Story Font
16

