കെ.എം ഷാജി എം.എല്‍.എയെ അയോഗ്യനാക്കിയ വിധിക്ക് സുപ്രീംകോടതി സ്‌റ്റേ
കെ.എം ഷാജിക്ക് നിയമസഭാനടപടികളില്‍ പങ്കെടുക്കാം. എന്നാല്‍ വോട്ടവകാശം ഉണ്ടാകില്ല.

അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയുടെ അയോഗ്യത സുപ്രീം കോടതി ഉപാധികളോടെ സ്റ്റേ ചെയ്തു. ഷാജിക്ക് നിയമസഭയില്‍ പ്രവേശിക്കാം. പക്ഷേ വോട്ടവകാശവും ആനുകൂല്യവും ലഭിക്കില്ല. വിഷയത്തില്‍ നിയമസഭ സെക്രട്ടറി അടക്കം രാഷ്ട്രീയം കളിച്ചെന്നും കേസില്‍ പോരാട്ടം തുടങ്ങിയിട്ടേ ഉള്ളൂ എന്നും കെ.എം ഷാജി പ്രതികരിച്ചു.

തെരെഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ പ്രചാരണം നടത്തി എന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാറിന്‍റെ പരാതി ശരിവച്ചാണ് ഈ മാസം ഒന്‍പതിന് അഴിക്കോട് എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. ഈ വിധിക്കെതിരെ ഷാജി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. നേരത്തെ ഹൈക്കോടതി അനുവദിച്ച രണ്ടാഴ്ചത്തെ സ്റ്റേക്ക് സമാനമായി നിരുപാധിക സ്റ്റേ വേണമെന്ന് ഷാജിക്കായി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചെങ്കിലും ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബഞ്ച് അംഗീകരിച്ചില്ല. ഷാജിക്ക് നിയമസഭയില്‍ പ്രവേശിക്കാം. പക്ഷേ വോട്ടവകാശവും ശമ്പളവും ആനുകൂല്യവും ലഭിക്കില്ല എന്നതാണ് കോടതി വച്ച ഉപാധികള്‍.
സ്റ്റേ ഉത്തരവ് കൈപറ്റിയ ഉടന്‍ നിയമ സഭയിലെത്തുമെന്നും കെ.എം ഷാജി വ്യക്തമാക്കി. തെരെഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്നും ഹൈക്കോടതിക്ക് അതിനുള്ള അധികാരമില്ലെന്നും ഷാജി അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു, വര്‍ഗ്ഗീയത പറയുന്ന ലഘുലേഖക്ക് തന്‍റെ സമ്മതമുണ്ടോ എന്നകാര്യം പരിശോധിച്ചില്ല എന്നും ആരോപിച്ചിട്ടുണ്ട്. അപ്പീല്‍ ഇനി ജനുവരിയിലാമ് സുപ്രീം കോടതി പരിഗണിക്കുക.
ये à¤à¥€ पà¥�ें- കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി; സ്റ്റേ നാളെ അവസാനിക്കും
Adjust Story Font
16

