കോഴിക്കോട് ദേശീയപാത നിര്‍മാണം: വിശദമായ പദ്ധതി രേഖ ഇതുവരെ തയ്യാറായിട്ടില്ലന്ന് ദേശീയപാത അതോറിറ്റി
കോഴിക്കോട് വെങ്ങളം മുതല്‍ കാസര്‍കോട് തലപ്പാടി വരെ നീളുന്ന നിര്‍ദ്ദിഷ്ട ദേശീയപാത നിര്‍മാണത്തിനായുളള വിശദമായ പദ്ധതി രേഖ ഇതുവരെ തയ്യാറായിട്ടില്ലന്ന് ദേശീയപാത അതോറിറ്റി.

കോഴിക്കോട് വെങ്ങളം മുതല്‍ കാസര്‍കോട് തലപ്പാടി വരെ നീളുന്ന നിര്‍ദ്ദിഷ്ട ദേശീയപാത നിര്‍മാണത്തിനായുളള വിശദമായ പദ്ധതി രേഖ ഇതുവരെ തയ്യാറായിട്ടില്ലന്ന് ദേശീയപാത അതോറിറ്റി. ദേശീയപാതക്കായുളള ഭൂമി ഏറ്റെടുക്കല്‍ അന്തിമ ഘട്ടത്തിലെത്തുമ്പോഴാണ് പദ്ധതി രേഖ തയ്യാറായിട്ടില്ലന്ന് വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷക്ക് ദേശീയപാത അതോറിറ്റി ഈ മറുപടി നല്‍കിയത്.
ദേശീയപാത വികസനത്തിനായുളള നടപടികള്‍ അന്തിമ ഘട്ടത്തിലെത്തിയിട്ടും, ഇത് സംബന്ധിച്ച വിശദമായ പദ്ധതി രേഖ തയ്യാറായിട്ടില്ലെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. വിവരാവകാശനിയമ പ്രകാരം നല്‍കിയ ചോദ്യത്തിന് അതോറിറ്റിയുടെ കോഴിക്കോട് പ്രൊജക്ട് ഡയറക്ടര്‍ നിര്‍മ്മല്‍ എം സാദെയുടേതാണ് ഈ മറുപടി. ഏത് പദ്ധതി ആരംഭിക്കുന്നതിനു മുമ്പും പ്ലാന്‍, എസ്റ്റിമേറ്റ്, മറ്റ് ചിലവുകള്‍ തുടങ്ങിയവ കണക്കാക്കി വിശദമായ പദ്ധതി രേഖ തയ്യാറാക്കണമെന്നിരിക്കെയാണ് കോടികള്‍ ചിലവഴിക്കുന്ന ദേശീയ പാത നിര്‍മാണത്തിന് ഇതൊന്നുമില്ലന്ന മറുപടി.
ഏറ്റവും ചെലവ് കുറഞ്ഞ പാത എന്നവകാശപ്പെട്ടാണ് കീഴാറ്റൂര്‍ അടക്കമുളള പ്രദേശങ്ങളിലൂടെ ദേശീയപാത പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഈ മാസം പന്ത്രണ്ടിനാണ് ദേശീയപാത അതോറിറ്റി ഈ മറുപടി നല്‍കിയത്. ഇതിനിടെ ഭൂമിയുടെ രേഖകള്‍ കൈമാറണമെന്ന വിജ്ഞാപനമിറക്കിയതാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്.
Adjust Story Font
16

