പി.കെ ശശിക്കെതിരായ നടപടി ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യാന്‍ പാലക്കാട് ജില്ലാ കമ്മിറ്റി യോഗം ഇന്ന്
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സംസ്ഥാന സമിതി തീരുമാനങ്ങള്‍ ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുക.

പി.കെ ശശിക്കെതിരായ നടപടി ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യാന്‍ സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി ഇന്ന് യോഗം ചേരും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സംസ്ഥാന സമിതി തീരുമാനങ്ങള്‍ ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുക.
സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയിലെ പ്രബല വിഭാഗം പി.കെ ശശിയെ പിന്തുണയ്ക്കുന്ന സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ശശിക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ജില്ലാ കമ്മിറ്റി യോഗം ചേരുന്നത്. ജില്ലാ കമ്മിറ്റിയിലെ സാഹചര്യം പരിഗണിച്ചാണ് സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് തീരുമാനം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്നത്. പി.കെ ശശിക്കെതിരെ ഉയര്‍ന്ന പരാതിയും അത് മാധ്യമങ്ങള്‍ക്ക് ചേര്‍ത്തി നല്‍കി പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിച്ചതും വിഭാഗീയതയെ തുടര്‍ന്നാണെന്നും പാര്‍ട്ടിക്കുള്ളില്‍ ശശിയോട് എതിര്‍പ്പുള്ള വിഭാഗമാണ് അതിന് പിറകിലെന്നുമാണ് ശശിയെ അനുകൂല വിഭാഗത്തിന്റെ നിലപാട്. പരാതിക്കു പിറകില്‍ പ്രവര്‍ത്തിച്ചവരെന്ന് പി.കെ ശശിയും അനുകൂലിക്കുന്നവരും ചൂണ്ടിക്കാട്ടിയവര്‍ക്കെതിരെയൊന്നും നടപടിയുണ്ടാവാഞ്ഞത് ശശി അനുകൂല വിഭാഗത്തിന് വലിയ തിരിച്ചടിയായി. എതിര്‍ വിഭാഗത്തിന് ഇത് കൂടുതല്‍ കരുത്തു പകരുകയും ചെയ്യും. അതു കൊണ്ടു തന്നെ ഈ വിഷയത്തില്‍ ജില്ലാ കമ്മിറ്റിയിലെ വിഭാഗീയത കൂടുതല്‍ രൂക്ഷമാവാനിടയുണ്ട്.
ये à¤à¥€ पà¥�ें- പി.കെ ശശിയുടെ സസ്പെന്‍ഷന്‍: പിന്തുണച്ച നേതാക്കള്‍ക്കേറ്റ വലിയ തിരിച്ചടി
ये à¤à¥€ पà¥�ें- ലൈംഗിക പീഡന പരാതിയില്‍ പി.കെ ശശിക്ക് സസ്പെന്‍ഷന്‍
Adjust Story Font
16

