തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മേല്‍ക്കൈ
39 വാര്‍ഡുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 22 എല്‍.ഡി.എഫ് നേടി.

സംസ്ഥാനത്ത് വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേട്ടം. 39 വാര്‍ഡുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 22 എല്‍.ഡി.എഫ് നേടി. എല്‍.ഡി.എഫ് ഒരു സീറ്റ് പിടിച്ചെടുത്തപ്പോള്‍ യു.ഡി.എഫിന് രണ്ടെണ്ണം നഷ്ടമായി. ബി.ജെ.പിക്കും എസ്.ഡി.പി.ഐയ്ക്കും 2 സീറ്റ് വീതം ലഭിച്ചു.
നേരത്തെ എൽ.ഡി.എഫിന് 21 സീറ്റുകളാണ് ഉണ്ടായിരുന്നത്. എറണാംകുളത്തും തൃശൂരിലും ഉപതെരെഞ്ഞടുപ്പ് നടന്ന മുഴുവൻ വാർഡും എൽ.ഡി.എഫ് പിടിച്ചെടുത്തു.
തൃശൂർ പറപ്പൂക്കരയിൽ ബി.ജെ.പി വാർഡ് എൽ.ഡി.എഫ് കയ്യടക്കി. തകഴി പഞ്ചായത്തിലെ രണ്ടു വാർഡുകൾ യു.ഡി.എഫിൽ നിന്ന് ബി.ജെ.പി പിടിച്ചടുത്തു. പന്തളം നഗരസഭയിൽ പത്താം വാർഡിൽ . എസ്.ഡി.പി.ഐ സ്ഥാനാർഥി 9 വോട്ടിന് വിജയിച്ചു. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റ് ആയിരുന്നു ഇത്. പുന്നപ്ര പവർ ഹൌസ് വാർഡിലും എസ്.ഡി.പി.ഐക്കാണ് ജയം.
Next Story
Adjust Story Font
16

