Quantcast

വളാഞ്ചേരി നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ ഷാഹിനയുടെ വീടിന് നേരെ ആക്രമണം

മുസ്‍ലിം ലീഗ് നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെച്ച ആളാണ് ഷാഹിന ടീച്ചര്‍.

MediaOne Logo

Web Desk

  • Published:

    1 Dec 2018 8:56 AM IST

വളാഞ്ചേരി നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ ഷാഹിനയുടെ വീടിന് നേരെ ആക്രമണം
X

മലപ്പുറം വളാഞ്ചേരി നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ എം.ഷാഹിനയുടെ വീടിന് നേരെ ആക്രമണം. ഒരു സംഘം ആളുകള്‍ വീട്ടിലേക്ക് സ്‌ഫോടക വസ്തുക്കള്‍ എറിയുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷാഹിനയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുസ്‍ലിം ലീഗ് നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെച്ച ആളാണ് ഷാഹിന ടീച്ചര്‍.

ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് എം.ഷാഹിന ടീച്ചറുടെ വീടിന് നേരെ ആക്രമണമുണ്ടായത്. നഗരസഭയിലെ 28ആം ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചതിന്റെ ആഹ്ലാദ പ്രകടനം നടക്കുന്നതിനിടെയാണ് സംഭവം. ഒരു സംഘം ആളുകള്‍ വീട്ടിലേക്ക് സ്‌ഫോടക വസ്തുക്കള്‍ എറിയുകയായിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന്റെ മറവില്‍ അക്രമമുണ്ടാക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്ന് സി.പി.എം ആരോപിച്ചു. അക്രമികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

ലീഗ് നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഷാഹിന ടീച്ചര്‍ രാജിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വളാഞ്ചേരി നഗരസഭയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. സംഭവത്തില്‍ വളാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story