Quantcast

കരിപ്പൂരില്‍ കസ്റ്റംസ് വിഭാഗം ജോലി ചെയ്യുന്നത് അസൗകര്യങ്ങൾക്ക് നടുവില്‍

അസൗകര്യങ്ങൾക്കിടയിൽ ജോലി ചെയ്യേണ്ടിവരുന്നതിനാൽ തങ്ങൾക്കെതിരെ പരാതികൾ ഉയരുന്നതായും കസ്റ്റംസ് അധികൃതർ

MediaOne Logo

Web Desk

  • Published:

    1 Dec 2018 8:49 AM IST

കരിപ്പൂരില്‍ കസ്റ്റംസ് വിഭാഗം ജോലി ചെയ്യുന്നത് അസൗകര്യങ്ങൾക്ക് നടുവില്‍
X

കരിപ്പൂർ വിമാനത്താവളത്തിലെ ആഗമന ടെർമിനലിൽ കസ്റ്റംസ് വിഭാഗത്തിന് അനുവദിച്ച സ്ഥലം പരിമിതമാണെന്ന് പരാതി. അസൗകര്യങ്ങൾക്കിടയിൽ ജോലി ചെയ്യേണ്ടിവരുന്നതിനാൽ തങ്ങൾക്കെതിരെ പരാതികൾ ഉയരുന്നതായും കസ്റ്റംസ് അധികൃതർ പറഞ്ഞു.

ജീവനക്കാരുടെ കുറവും കസ്റ്റംസിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന് കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണർ നിഥിൻ ലാൽ പറഞ്ഞു. പുതിയ ടെർമിനൽ യാഥാർത്ഥ്യമാകുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

വിമാനത്താവള ഉപദേശക സമിതി യോഗത്തിൽ കസ്റ്റംസ് പ്രതിനിധിയുടെ സാന്നിധ്യം ഇല്ലാത്തതില്‍ പരാതി വ്യാപകമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണർ പങ്കെടുത്തിരുന്നു. കസ്റ്റംസിനെ കുറിച്ചുള്ള യാത്രക്കാരുടെ ആക്ഷേപങ്ങളും യോഗത്തിൽ ഉന്നയിക്കപ്പെട്ടു.

TAGS :

Next Story