നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍
ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്ഡിന്റെ പകര്‍പ്പ് വേണമെന്നാണ് ആവശ്യം.

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീംകോടതിയില്‍. ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്ഡിന്റെ പകര്‍പ്പ് വേണമെന്നാണ് ആവശ്യം. തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നാണ് ദിലീപിന്‍റെ വാദം.

ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ വിചാരണ കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഹരജികള്‍ ഇരു കോടതികളും തള്ളുകയാണുണ്ടായത്.
Next Story
Adjust Story Font
16

