Quantcast

തീർത്ഥാടകരുടെ എണ്ണത്തിൽ വർധന; നിരോധനാജ്ഞ നാളെ അവസാനിക്കും

ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ 41,575 പേർ മല ചവിട്ടി. സന്നിധാനത്തുൾപ്പെടെ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ സമയപരിധി നാളെ അവസാനിക്കും.

MediaOne Logo

Web Desk

  • Published:

    3 Dec 2018 3:04 PM IST

തീർത്ഥാടകരുടെ എണ്ണത്തിൽ വർധന; നിരോധനാജ്ഞ നാളെ അവസാനിക്കും
X

ശബരിമല സന്നിധാനത്ത് എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വർധന. ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ 41,575 പേർ മല ചവിട്ടി. സന്നിധാനത്തുൾപ്പെടെ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ സമയപരിധി നാളെ അവസാനിക്കും.

കഴിഞ്ഞ അവധി ദിവസങ്ങളിൽ ഉൾപ്പെടെ ഉച്ചവരെ പരമാവധി മുപ്പതിനായിരം പേരായിരുന്നു മല കയറിയത്. ഇന്നത് നാൽപത്തി ഒന്നായിരം കവിഞ്ഞു. നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയെങ്കിലും തീർത്ഥാടകർ എത്താത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ സമയപരിധി നാളെ രാത്രി 12ന് അവസാനിക്കും. നിരോധനാജ്ഞ ലംഘിയ്ക്കുമെന്ന സംഘ പരിവാർ സംഘടനകളുടെ ആഹ്വാനം ഉള്ളതിനാൽ പൊലിസ് സുരക്ഷയും ശക്തമാണ്. എല്ലാ ദിവസവും സന്നിധാനത്ത് ശരണ പ്രതിഷേധവും തുടരുന്നു. ശബരിമലയിലെ പ്രശ്നങ്ങളെ കുറിച്ച് നിരീക്ഷിക്കാൻ ഹൈക്കോടതി നിയോഗിച്ച സമിതി നാളെ സന്നിധാനത്തെത്തും.

TAGS :

Next Story