വനിതാമതില്‍ ശബരിമല യുവതീ പ്രവേശനവുമായി കൂട്ടിക്കുഴക്കേണ്ടെന്ന് വെള്ളാപ്പള്ളി
നവോത്ഥാന മൂല്യം ഉയർത്തിപ്പിടിക്കുന്ന പരിപാടിയില്‍ പങ്കെടുത്തില്ലെങ്കിൽ ചരിത്രപരമായ മണ്ടത്തരമാകുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

വനിതാമതില്‍ ശബരിമല യുവതീ പ്രവേശനവുമായി കൂട്ടിക്കുഴക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍. തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ളവരുടെ പിന്തുണ വനിതാ മതിലിനുണ്ട്. നവോത്ഥാന മൂല്യം ഉയർത്തിപ്പിടിക്കുന്ന പരിപാടിയില്‍ പങ്കെടുത്തില്ലെങ്കിൽ ചരിത്രപരമായ മണ്ടത്തരമാകുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അടക്കമുള്ളവർ പങ്കെടുത്ത എസ്.എന്‍.ഡി.പി സ്റ്റേറ്റ് കൗൺസിലാണ് വനിതാ മതിലിന് പൂർണ പിന്തുണ പ്രഖ്യാപിച്ചത്. വനിതാ മതിൽ നടത്താനുള്ള ചുമതല എസ്.എന്‍.ഡി.പിക്ക് നൽകിയത് സർക്കാർ നൽകിയ വലിയ അംഗീകാരമാണെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
എസ്.എന്‍.ഡി.പി സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ ഷീബ ടീച്ചർ, വനജ വിദ്യാധരൻ എന്നിവർക്കാണ് വനിതാ മതിലിന്റെ ഏകോപന ചുമതല. സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരം മാറ്റാനുള്ള ബി.ജെ.പിയുടെ തീരുമാനം സ്വാഗതാർഹമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ജാതീയതയ്ക്കും വർഗ്ഗീയതയ്ക്കുമെതിരെ നിലപാടെടുക്കുന്നവർക്കൊപ്പം എസ്.എന്‍.ഡി.പി ഉണ്ടാവുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
Adjust Story Font
16

