ശബരിമലയിലെ സൗകര്യങ്ങളില്‍ പൂര്‍ണതൃപ്തിയെന്ന് നിരീക്ഷക സമിതി
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞയുടെ സമയപരിധി ഇന്ന് രാത്രി 12ന് അവസാനിയ്ക്കും.

ശബരിമലയില്‍ ഏര്‍പ്പെടുത്തിയ സൌകര്യങ്ങളില്‍ പൂര്‍ണതൃപ്തിയെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി. ഹൈക്കോടതി നിര്‍ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ അതത് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ഈയാഴ്ച അവസാനത്തോടെ സമര്‍പ്പിക്കുമെന്നും സമിതി അറിയിച്ചു.
രാവിലെ 11 മണിയോടെയാണ് സംഘം സന്നിധാനത്തെത്തിയത്. വലിയ നടപ്പന്തല്‍, വാവര്‍ സ്വാമി നട, അന്നദാന മണ്ഡപം, ശൌച്യാലയങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം പരിശോധന നടത്തി. തുടര്‍ന്ന് വിവിധ വകുപ്പുകളുമായി അവലോകന യോഗം ചേര്‍ന്നു. പമ്പയില്‍ ശൌച്യാലയങ്ങളുടെ കുറവുണ്ട്. നിലയ്ക്കലിലും സന്നിധാനത്തും സൌകര്യങ്ങള്‍ പര്യാപ്തമാണ്. എല്ലാ കാര്യങ്ങളും പരിശോധിച്ചുവെന്നും തീര്‍ത്ഥാടകരുടെ സൌകര്യങ്ങള്‍ വരുംദിവസങ്ങളിലും നിരീക്ഷിക്കുമെന്നും സമിതി അറിയിച്ചു.
തീര്‍ത്ഥാടകരുടെ തിരക്ക് ഇന്ന് കുറവാണ്. വൈകിട്ട് ആറ് മണി വരെ 51,220 പേര്‍ സന്നിധാനത്തെത്തി. സീസണില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയത് ഇന്നലെയാണ്. 79098 പേര്‍.
Adjust Story Font
16

