ഹാദിയ കേസില്‍ ലക്ഷങ്ങള്‍ മുടക്കി നീതി വാങ്ങി കൊടുത്തത് വനിതാ കമ്മീഷന്‍; എം.സി. ജോസഫൈന്‍

ഹാദിയ കേസില്‍ ലക്ഷങ്ങള്‍ മുടക്കി അവസാനം സുപ്രീം കോടതിയില്‍ പോയി നീതി വാങ്ങി കൊടുത്തത് വനിതാ കമ്മീഷനാണെന്ന് അദ്ധ്യക്ഷ എം.സി. ജോസഫൈന്‍. ഹാദിയ ഇഷ്ടപ്പെട്ട മതം സ്വീകരിച്ചതും വിവാഹം ചെയ്തതും മറ്റുള്ളവര്‍ക്ക് തടയാന്‍ സ്വാതന്ത്രമില്ലയെന്നും ജോസഫൈന്‍ പറഞ്ഞു. കോഴിക്കോട് കലക്ടറേറ്റില്‍ സിറ്റിങ്ങിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
അഖിലയും ഹാദിയയും പ്രതീകാത്മകമായിരുന്നു, ഒരു കൂട്ടര്‍ക്ക് ഹാദിയയും മറ്റേ കൂട്ടര്‍ക്ക് അഖിലയും വേണമായിരുന്നു, കമ്മീഷന്‍ കുട്ടിയെ അഖിലയെന്നോ ഹാദിയയെന്നോ വിളിച്ചിരുന്നില്ല. എന്നാല്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ വാങ്ങി കൊടുക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് വനിതാ കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിച്ചതു കുട്ടിയുടെ പരാതിയിലായിരുന്നില്ലായെന്നും വനിതാ കമ്മീഷന്‍ പറയുന്നു.
ഹാദിയ എല്ലാ കഴിഞ്ഞ സന്ദര്‍ഭത്തില്‍ നന്ദി പറഞ്ഞ് ഫോണില്‍ പോലും വിളിച്ചില്ലെന്നും എം.സി. ജോസഫൈന്‍ പറയുന്നു. ഹാദിയ വിഷയത്തില്‍ മഹാരാജാസ് കോളേജിലും തന്റെ വീട്ടിനു മുന്നിലും തടഞ്ഞുവെച്ചെങ്കിലും പോലീസിനെ വിളിച്ചില്ലെന്നും ജോസഫൈന്‍ പറഞ്ഞു.
മീ റ്റു വെളിപ്പെടുത്തലുകള്‍ക്ക് ശേഷം സ്ത്രീകള്‍ക്കെതിരായ അതിക്രമം കുറഞ്ഞിട്ടുണ്ടെന്നുെം ദുരനുഭവമുണ്ടായാല്‍ പൊതു സമൂഹത്തിന് മുന്നില്‍ തുറന്നു പറയാന്‍ സ്ത്രീകള്‍ തയ്യാറായതോടെ കുറ്റകൃതൃങ്ങള്‍ ചെയ്യുന്ന പുരുഷന്മാര്‍ ഭയക്കുന്നുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു.
Adjust Story Font
16

