അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് സമരം
കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളജില്‍ വിദ്യാര്‍ഥികള്‍ ആരംഭിച്ച നിരാഹാര സമരം ഒരാഴ്ച പിന്നിടുകയാണ്.

മലപ്പുറം കുറ്റിപ്പുറം ലോ കോളജില്‍ അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യര്‍ഥികള്‍ സമരം ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം കോളജ് മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സമരത്തിന്റെ രീതി മാറ്റാനൊരുങ്ങുകയാണ് വിദ്യാര്‍ഥികള്‍.
കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളജില്‍ വിദ്യാര്‍ഥികള്‍ ആരംഭിച്ച നിരാഹാര സമരം ഒരാഴ്ച പിന്നിടുകയാണ്. അധ്യാപകനെതിരെ നടപടിയെടുക്കാന്‍ മാനേജ്മെന്‍റ് തയ്യാറാവാത്തതിനെ തുടര്‍ന്ന് സമരം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് വിദ്യാര്‍ഥികള്‍.
അധ്യാപകന്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയതിന് പുറമെ കോപ്പിയടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പരീക്ഷയെഴുതാന്‍ അനുവദിച്ചില്ലെന്നും ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്നും പരാതികളുണ്ട്. അന്വേഷണ കമ്മീഷനെ വെക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യവും മാനേജ്‌മെന്റ് അംഗീകരിച്ചില്ല.
Adjust Story Font
16

