ശബരിമലയില്‍ സമരം ശക്തമാക്കാന്‍ കരുനീക്കി ആര്‍.എസ്.എസ്
ആർ.എസ്.എസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു എറണാകുളത്ത് ശബരിമല കർമസമിതി യോഗം ചേർന്നത്.

ശബരിമല വിഷയത്തിൽ തുടർ സമര പരിപാടികൾ ശക്തമാക്കാൻ ആർ.എസ്.എസ്. ഈ മാസം 12 ന് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ സാമുദായിക സംഘടനകളുടെ യോഗം വിളിക്കും. വനിത മതിലിനെ പ്രതിരോധിക്കാനും പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് സാമുദായിക സംഘടനകളെ പിന്തിരിപ്പിക്കാൻ നീക്കം നടത്താനും കൊച്ചിയിൽ ചേർന്ന ശബരിമല കർമസമിതി യോഗത്തിൽ തീരുമാനമെടുത്തു.
ആർ.എസ്.എസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു എറണാകുളത്ത് ശബരിമല കർമസമിതി യോഗം ചേർന്നത്. തുടർസമര പരിപാടികൾ സംബന്ധിച്ച് ആലോചനകൾ നടക്കുകയും 12 ന് വിവിധ സാമുദായിക സംഘടനകളുടെ യോഗം വിളിച്ച് അന്തിമരൂപം നൽകാനും ധാരണയായി. നവോത്ഥാന വനിത മതിലിനെ പ്രതിരോധിക്കാൻ പഞ്ചായത്ത് തലത്തിൽ പരിപാടികൾ നടത്താനും ഏകദേശ ധാരണയായിട്ടുണ്ട്. അതേസമയം, വനിത മതിൽ ആചാര സംരക്ഷണത്തിന് വേണ്ടിയാണോ എന്ന് സംശയിക്കുന്നതായി യോഗശേഷം കർമസമിതി നേതാവ് കെ.പി ശശികല പറഞ്ഞു.
സംഘപരിവാർ സംഘടന നേതാക്കൾക്കൊപ്പം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള, ശോഭ സുരേന്ദ്രൻ, എം.ടി രമേശ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
Adjust Story Font
16

